NEWS UPDATE

6/recent/ticker-posts

നാസ്‌ക്ക് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തുടങ്ങി

ഉദുമ: നാസ്‌ക്ക് നാലാംവാതുക്കല്‍ 30-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഉദുമ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

നാസ്‌ക്ക് യുഎഇ പ്രസിഡന്റ് യാസര്‍ നാലാംവാതുക്കല്‍ അധ്യക്ഷത വഹിച്ചു. ഉദുമ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കെബിഎം ഷരീഫ് മുഖ്യാതിഥിയായി.

സംസ്ഥാന സ്‌കൂള്‍ കായിക, ശാസ്ത്രമേളയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ഉപഹാരം നല്‍കി. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. സന്തോഷ് കുമാര്‍, സത്താര്‍ മുക്കുന്നോത്ത്, ഹമീദ് മാങ്ങാട്, ചന്ദ്രന്‍ നാലാംവാതുക്കല്‍, എംഎച്ച് മുഹമ്മദ് കുഞ്ഞി, അന്തു കറാമ, ഡോ. അഹമ്മദ് ഫയാസ്, എംബി കരീം, ടിവി കൃഷ്ണന്‍, കെഎ ബഷീര്‍, അഷ്‌റഫ് മുല്ലച്ചേരി, പിഎ ഷറഫുദ്ദീന്‍ സംസാരിച്ചു.

Post a Comment

0 Comments