Top News

ബസ് വൈദ്യുതി ലൈനില്‍ തട്ടി തീപ്പിടിച്ച് ഒമ്പത് മരണം

ബ്രഹ്മപുര്‍: ഒഡിഷയിലെ ഗന്‍ജം ജില്ലയില്‍ 11 കെവി വൈദ്യുത കമ്പിയില്‍ തട്ടിയ ബസ് തീപിടിച്ച് ഒമ്പത് പേര്‍ മരിച്ചു. അപകടത്തില്‍ 22 യാത്രക്കാര്‍ക്ക് പരുക്കേറ്റു.[www.malabarflash.com]

ഇവരുടെ നില ഗുരുതരമാണെന്നും അതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നും ഗന്‍ജം ഡി എം വിജയ അമൃത് കുളങ്കെ പറഞ്ഞു. ഇവര്‍ എംകെസിജി ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.

ബസില്‍ 40 പേരാണുണ്ടായിരുന്നത്. കല്യാണത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു സംഘം. ബസിന് മുകളിലെ ലഗേജ് കാരിയര്‍ വൈദ്യുതി ലൈനില്‍ തട്ടിയാണ് ബസിന് തീപ്പിടിച്ചത്.
സംഭവത്തില്‍ ഗതാഗതമന്ത്രി പദ്മനാഭ ബെഹ്‌റ അന്വേഷണത്തിന് ഉത്തരവിട്ടു.

Post a Comment

Previous Post Next Post