തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരി 22ന് പൊതു അവധി ആയിരിക്കും. അന്നേ ദിവസം കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുള്ള (കെഎഎസ്) പൊതു പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.[www.malabarflash.com]
സംസ്ഥാനത്തെ ഭൂരിപക്ഷം സ്‌കൂളുകളിലും കെഎഎസ് പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ അധ്യയനം തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.
പകരം പ്രവൃത്തി ദിനം എന്നാണെന്ന് പിന്നീട് വ്യക്തമാക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.
0 Comments