Top News

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി സ്വര്‍ണ കടത്ത്; 90 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതം പിടികൂടി

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 90 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതം പിടികൂടി. ആലപ്പുഴ സ്വദേശി ഹരിദാസ് കസ്റ്റംസിന്റെ പിടിയില്‍.[www.malabarflash.com] 

പേസ്റ്റ് രൂപത്തിലാക്കിയാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈയില്‍ നിന്നും എത്തിയ ഹരിദാസില്‍ നിന്നും 2.800 കിലോഗ്രാം സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്.

തോര്‍ത്ത് ബെല്‍റ്റിന്റെ രൂപത്തിലാക്കിയ ശേഷം അതിനകത്ത് സ്വര്‍ണം ഒളിപ്പിച്ച് അരയില്‍ ചുറ്റിയിരിക്കുകയായിരുന്നു. ലോഹ സാന്നിധ്യം തിരിച്ചറിയാതിരിക്കാന്‍ പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണ മിശ്രിതം പ്രത്യേക കടലാസില്‍ പൊതിഞ്ഞിരിക്കുകയായിരുന്നു. 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. 

Post a Comment

Previous Post Next Post