NEWS UPDATE

6/recent/ticker-posts

മു​സ്‌ലിം യാത്രക്കാരെ ഇ​റ​ക്കിവി​ട്ട സം​ഭ​വം: ഡെ​ൽ​റ്റ എ​യ​ർ​ലൈ​ൻ​സി​നു പി​ഴ

വാ​ഷിം​ഗ്ട​ൺ ഡി​സി: മു​സ്‌​ലിം യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ട സം​ഭ​വ​ത്തി​ൽ യു​എ​സി​ലെ ഡെ​ൽ​റ്റ എ​യ​ര്‍​ലൈ​ന്‍​സി​ന് വ​ന്‍ തു​ക പി​ഴ ചു​മ​ത്തി. 50,000 ഡോ​ള​റാ​ണ് (35,66,275 രൂ​പ) യു​എ​സ് ഗ​താ​ഗ​ത വ​കു​പ്പ് പി​ഴ ചു​മ​ത്തി​യ​ത്. യാ​ത്ര​ക്കാ​രോ​ട് ക​മ്പ​നി വി​വേ​ച​നം കാ​ണി​ച്ച​താ​യി യു​എ​സ് ട്രാ​ൻ​സ്പോ​ർ​ട്ട് ഡി​പാ​ർ​ട്ട്മെ​ന്‍റ് ക​ണ്ടെ​ത്തി.[www.malabarflash.com]

2016 ജൂ​ലൈ​യി​ൽ ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലാ​യി മൂ​ന്നു പേ​രെ​യാ​ണ് ഇ​റ​ക്കി​വി​ട്ട​ത്. പാ​രീ​സി​ലെ ചാ​ള്‍​സ് ഡി ​ഗൗ​ല്ലെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ചാ​ണ് ഒ​രു സം​ഭ​വം. വി​മാ​ന​ത്തി​ൽ ക​യ​റി​യ യു​എ​സ് പൗ​ര​ത്വ​മു​ള്ള ദ​മ്പ​തി​ക​ൾ അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്നു​വെ​ന്ന് സ​ഹ​യാ​ത്ര​ക്കാ​ർ ആ​രോ​പി​ച്ച​പ്പോ​ൾ ക്യാ​പ്റ്റ​ൻ ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു.

സി​ൻ​സി​നി​യാ​റ്റി​യി​ലേ​ക്കു​പോ​കു​ക​യാ​യി​രു​ന്ന ഫൈ​സ​ൽ, നാ​സി​യ അ​ലി എ​ന്നി​വ​രെ​യാ​ണ് ഇ​റ​ക്കി​വി​ട്ട​ത്. 2016 ജൂ​ലൈ 31ന് ​ആം​സ്റ്റ​ർ​ഡാ​മി​ൽ നി​ന്നു ക​യ​റി​യ മു​സ്‌​ലിം​മാ​ണ് വി​വേ​ച​നം നേ​രി​ട്ട മ​റ്റൊ​രാ​ൾ. സ​ഹ​യാ​ത്രി​ക​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​യി​രു​ന്നു ന​ട​പ​ടി.

Post a Comment

0 Comments