Top News

ജില്ലയില്‍ ഒരൊറ്റ ദിവസം കാണാതായത് മൂന്നു പേരെ; നീലേശ്വരത്ത് ഹൈപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിയെയും കാഞ്ഞങ്ങാട്ട് കോളേജ് വിദ്യാര്‍ത്ഥിനിയെയും കാണാതായി, മഞ്ചേശ്വരത്ത് കാണാതായത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ


കാസര്‍കോട്: ജില്ലയിലെ മൂന്നു പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നായി സ്‌കൂള്‍ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്നു പേരെ കാണാതായി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഉപ്പള, ഗവ. ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയും ഉപ്പള, പാറക്കട്ട സ്വദേശിയുമായ 12 കാരനെ തിങ്കളാഴ്ച രാവിലെയാണ് കാണാതായത്. (www.malabarflash.com)

വൈകുന്നേരം വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടി സ്‌കൂളില്‍ എത്തിയിട്ടില്ലെന്നു വ്യക്തമായി. മാതാവ് നല്‍കിയ പരാതി പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കാഞ്ഞങ്ങാട്, കൊട്രച്ചാല്‍ സ്വദേശിനിയും പടന്നക്കാട് സി കെ നായര്‍ കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുമായ നാദിറ (21)യെ തിങ്കളാഴ്ച വൈകിട്ടാണ് കാണാതായത്. പതിവുപോലെ കോളേജിലേയ്ക്ക് പോയതായിരുന്നു. 

ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങിയ നാദിറ പിന്നീട് എങ്ങോട്ട് പോയിയെന്ന കാര്യത്തില്‍ വ്യക്തതയില്ല. പിതാവ് നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.കരിന്തളം, കാട്ടിപ്പൊയില്‍, വില്യാട്ട് വീട്ടില്‍ കെ മജീന (26)യെ നീലേശ്വരത്തെ ഹോസ്റ്റലില്‍ നിന്നാണ് തിങ്കളാഴ്ച കാണാതായത്. നീലേശ്വരത്തെ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിയാണ്. സ്ഥാപനത്തിന്റെ കീഴിലുള്ള ഹോസ്റ്റലില്‍ നിന്നാണ് മജീനയെ കാണാതായതെന്നു നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

Post a Comment

Previous Post Next Post