Top News

സർവീസ് വയറിന് മുകളിൽവീണ ഓല മാറ്റുന്നതിനിടെ കിണറ്റിൽ വീണു; യുവാവിന് ദാരുണാന്ത്യം

ഉദുമ: കിണറിന് സമീപത്തുകൂടി വലിച്ചിരുന്ന വൈദ്യുതി സർവീസ് വയറിന് മുകളില്‍വീണ ഓല മാറ്റുന്നതിനിടെ കിണറ്റിൽ വീണ് യുവാവ് മരിച്ചു. ഉദുമ വലിയവളപ്പിലെ അശ്വിൻ അരവിന്ദ് (18) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11-ഓടെയാണ്‌ അപകടം.[www.malabarflash.com]


കിണറിന്റെ ആൾമറയിൽ കയറിനിന്ന് ഓല മാറ്റുന്നതിനിടെ 15 കോലോളം താഴ്ചയുള്ള കിണറിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ കിണറിന്റെ പടവിൽ തലയിടിച്ചിരുന്നു. നന്നായി നീന്തലറിയുന്ന അശ്വിൻ വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോയി.

ഓടിക്കൂടിയ നാട്ടുകാരിൽ നാലുപേർ പലതവണ കിണറ്റിലിറങ്ങിയെങ്കിലും അരവിന്ദിനെ കിണറ്റിൽനിന്ന് പുറത്തെത്തിക്കാനിയില്ല. കാഞ്ഞങ്ങാട്ടുനിന്നെത്തിയ അഗ്നിരക്ഷാസേനയാണ് പുറത്തെടുത്തത്. അപ്പോഴേക്കും ഒരുമണിക്കൂറോളം കഴിഞ്ഞിരുന്നു.

കൊച്ചിയിലെ ജോലിസ്ഥലത്തുനിന്ന്‌ അശ്വിൻ ഒരാഴ്ച മുൻപാണ് വീട്ടിലെത്തിയത്. മുൻ പ്രവാസിയും ഉദുമ നാലാംവാതുക്കൽ റോഡിലെ തനിമ ഹോട്ടൽ ഉടമയുമായ അരവിന്ദന്റെയും അംബുജാക്ഷിയുടെയും ഏക മകനാണ്. വീട്ടിലേക്കുള്ള സർവീസ് വയറിന്റെ ഇൻസുലേഷൻ പൊളിഞ്ഞ ചെറിയ ഭാഗത്തുനിന്ന്‌ ഓലയിലേക്കെത്തിയ വൈദ്യുതിപ്രവാഹത്തിൽ അശ്വിന് ഷോക്കേറ്റതായി നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചു. അതേസമയം സർവീസ്‌വയറിൽനിന്ന്‌ ഷേക്കേൽക്കാനുള്ള സാധ്യതയില്ലെന്ന് ഉദുമ വൈദ്യുതി സെക്ഷൻ അസി. എൻജിനീയർ പറഞ്ഞു.

Post a Comment

Previous Post Next Post