കാസര്‍കോട്: അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ ആസിഡ് കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. ഒരാളുടെ നില അതീവഗുരുതരം. അമ്പലത്തറ, പറക്കളായി ഒണ്ടാം പുളിക്കാലിലെ ഗോപി (60), ഭാര്യ ഇന്ദിര (57) മകന്‍ രഞ്‌ജേഷ് (22) എന്നിവരാണ് മരിച്ചത്. മറ്റൊരു മകന്‍ രാകേഷിനെ ഗുരുതര നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. (www.malabarflash.com)
വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് കൂട്ട ആത്മഹത്യാ സംഭവം നാട് അറിഞ്ഞത്. മൂന്ന് പേരും ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള സൂചന. രണ്ടു മൃതദേഹങ്ങള്‍ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഒരു മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കും മാറ്റി.
Keywords: Suicide, Ambalathara, Three, Die, Acid, Family, Kasaragod News, Kasargod Vartha, Malabar News, Malabar vartha, Ambalathara News, Ambalathara Vartha, Kerala News, Kerala vartha
Post a Comment