Top News

യുഎഇയിൽ നബിദിനം സെപ്തംബർ അഞ്ചിന്

അബുദാബി: യുഎഇയിൽ നബിദിനം സെപ്തംബർ അഞ്ചിന്. ഞായറാഴ്ച  (ഓഗസ്റ്റ് 24) സഫർ മാസത്തിന്റെ അവസാന ദിവസമായിരിക്കും. തുടർന്ന്, 2025 ഓഗസ്റ്റ് 25-ന് റബീഉൽ അവ്വൽ മാസം ആരംഭിക്കും.[www.malabarflash.com] 

റബീഉൽ അവ്വലിന്റെ 12-ാം ദിവസമാണ് പ്രവാചകൻ മുഹമ്മദ് (സ) ന്റെ ജന്മദിനം.

അതേസമയം, ഒമാനിലും നബിദിനം സെപ്തംബർ അഞ്ചിനാണ്. ശനിയാഴ്ച മാസം കണ്ടില്ലെന്ന് അധികൃതർ അറിയിച്ചു. തുടർന്ന്, നാളെ (ഓഗസ്റ്റ് 24) സഫർ മാസം പൂർത്തിയാക്കി, 2025 ഓഗസ്റ്റ് 25-ന് റബീഉൽ അവ്വൽ മാസം ആരംഭിക്കും.

Post a Comment

Previous Post Next Post