Top News

ദേശീയപാത നിര്‍മാണത്തിനിടെ ക്രെയിനില്‍ ഉയര്‍ത്തിയ മാന്‍ബാസ്‌കറ്റ് പൊട്ടിവീണു; 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

കാസര്‍കോട്: ദേശീയപാത 66 നിര്‍മാണ പ്രവര്‍ത്തിക്കിടെ ക്രെയിനില്‍ ഉയര്‍ത്തിയ മാന്‍ബാസ്‌കറ്റ് പൊട്ടിവീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. വടകര സ്വദേശികളായ അക്ഷയ്(30), അശ്വിന്‍(28) എന്നിവരാണ് മരിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയിലെ ജീവനക്കാരായിരുന്നു ഇരുവരും.[www.malabarflash.com]

കാസര്‍കോട് മൊഗ്രാലില്‍ വ്യാഴാഴ്ച  ഉച്ചയോടെയാണ് അപകടമുണ്ടായത്.

പുതിയ ആറുവരിപ്പാതയില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു അക്ഷയും അശ്വിനും. ഇതിനായി ക്രെയിനില്‍ ഉയര്‍ത്തിയ മാന്‍ ബാസ്‌കറ്റ് പൊട്ടി താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്. 

അക്ഷയ് സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അശ്വിനെ മംഗലാപുരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post