ബംഗളൂരു: നഗരത്തിലെ തിരക്കേറിയ കെആര്‍ മാര്‍ക്കറ്റിന് സമീപം നാഗര്‍ത്ത്പേട്ടില്‍ നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചുപേര്‍ വെന്തുമരിച്ചു. രാജസ്ഥാന്‍ സ്വദേശി മദന്‍ സിങ് (38), ഭാര്യ സംഗീത(33), മക്കളായ മിതേഷ്(എട്ട് ), വിഹാന്‍(അഞ്ച്), സുരേഷ് കുമാര്‍(26) എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ നാലാംനിലയിലെ മുറിയിലാണ് മരിച്ച മദന്‍ സിങ്ങും കുടുംബവും താമസിച്ചിരുന്നത്. (www.malabarflash.com)
കെട്ടിടത്തിന്റെ താഴത്തേയും ഒന്നാമത്തേയും നിലകളിലെ പ്ലാസ്റ്റിക് ചവിട്ടി നിര്‍മാണ ശാലയുടെ ഗോഡൗണില്‍ നിന്നാണ് പുലര്‍ച്ചെ മൂന്നരയോടെ തീ പടര്‍ന്നത്. ഈ ഫാക്ടറിയിലെ ജീവനക്കാരാണ് മരിച്ച മദന്‍ സിങ്ങും സുരേഷും. തീപിടിച്ച ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തിയതായി സംഭവസ്ഥലം സന്ദര്‍ശിച്ച ബംഗളൂരു പോലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
താഴത്തെ നിലയിലെ ഗോഡൗണില്‍ നിന്നാണ് തീ പടര്‍ന്നത്. പിന്നീട് അത് മുഴുവന്‍ കെട്ടിടത്തിലേക്കും പടര്‍ന്നു. കെട്ടിടത്തിലുണ്ടായിരുന്ന ഭൂരിഭാഗം ആളുകളും പുറത്തേക്ക് ചാടി രക്ഷപ്പെട്ടെങ്കിലും മുകളിലത്തെ നിലയില്‍ കനത്ത പുക നിറയുകയായിരുന്നു. അഗ്‌നിരക്ഷാസേനയും പോലീസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Keywords: Bangalore, National, News, Obituary, Fire, death, Injured, Five, including two children, dies in Nagarthpete building fire likely caused by short circuit
Post a Comment