ഉദുമ; എരോല്‍ പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്നി ഖസ്‌വാ മീലാദ് കാമ്പയിന് തുടക്കമായി. ആഗസ്റ്റ് 15 മുതല്‍ സെപ്തംബര്‍ 13 വരെ നടക്കുന്ന പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം മര്‍ഹബ കുഞ്ഞഹമ്മദ് ഹാജി നിര്‍വഹിച്ചു.[www.malabarflash.com]
എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഖത്തീബ് അബൂബക്കര്‍ ഫൈസി കുമ്പഡാജെ, ജമാഅത്ത് പ്രസിഡണ്ട് മുല്ലച്ചേരി അബ്ദുല്‍ ഖാദിര്‍ ഹാജി. ജമാഅത്ത് കമ്മിററി ഭാരവാഹികളായ അഷ്‌റഫ് മുല്ലച്ചേരി, എ.എച്ച് ഹമീദ്, അഷ്‌റഫ് അബ്ദുല്ല, ശിആറുല്‍ ഇസ്‌ലാം മദ്രസ്സ സദര്‍ മുഅല്ലിം ഹുസൈന്‍ ഹിമമി, പ്രവാസി കൂട്ടായ്മ പ്രതിനിധികളായ ഷെീരീഫ് കെ.എം, അബ്ദുല്‍റഹിമാന്‍, അബ്ബാസ് അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.
ഗള്‍ഫിലും നാട്ടിലുമായി ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍
മൗലിദ് സദസ്സ്, ബുര്‍ദ ആസ്വാദനം, മദ്ഹ് റസൂല്‍ പ്രഭാഷണം, കുട്ടികളുടെ കലാപരിപാടികള്‍, പോസ്റ്റര്‍ ഡിസൈനിങ്, അറബിക് കാലിഗ്രാഫി, പ്രബന്ധ രചന. കഅ്ബ മോഡല്‍ മേക്കിങ്, ഇസ്ലാമിക് ക്വിസ് തുടങ്ങിയ മത്‌സരങ്ങളും നടക്കും.
മൗലിദ് സദസ്സ്, ബുര്‍ദ ആസ്വാദനം, മദ്ഹ് റസൂല്‍ പ്രഭാഷണം, കുട്ടികളുടെ കലാപരിപാടികള്‍, പോസ്റ്റര്‍ ഡിസൈനിങ്, അറബിക് കാലിഗ്രാഫി, പ്രബന്ധ രചന. കഅ്ബ മോഡല്‍ മേക്കിങ്, ഇസ്ലാമിക് ക്വിസ് തുടങ്ങിയ മത്‌സരങ്ങളും നടക്കും.
സെപ്തംബര്‍ 13 ന് ഷാര്‍ജയില്‍ പരിപാടി സമാപിക്കും. കാമ്പയിന്റെ ഭാഗമായി മാഗസിനും പുറത്തിറക്കും.
പരിപാടിയുടെ വിജയത്തിനായി അഹമ്മദ് കബീര്‍ ചെയര്‍മാനും ഷെരീഫ് കെ.എം കണ്‍വീനറുമായ സംഘാടക സമിതി പ്രവര്‍ത്തിച്ചു വരുന്നു.
Post a Comment