Top News

'അമ്മ'യിൽ തെരഞ്ഞെടുപ്പ്: ജ​ഗദീഷും ശ്വേതാ മേനോനും മത്സരിച്ചേക്കും


കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടരില്ല. ശ്വേതാ മേനോനും ജ​ഗദീഷും രവീന്ദ്രനും മത്സരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷും ശ്വേതാ മേനോനും മത്സരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ജ​ഗദീഷ് താരങ്ങളിൽ നിന്ന് പിന്തുണ തേടിയെന്നും വിവരമുണ്ട്. ജ​ഗദീഷും ശ്വേതാ മേനോനും ബാബുരാജും നാമനിർദേശ പത്രിക സമർപ്പിച്ചു. (www.malabarflash.com)


മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസമാണ് വ്യാഴാഴ്ച. മോഹൻലാൽ താരസംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരില്ലെന്നാണ് ഏറ്റവും പുതിയ വിവരം. ഒരു തിരഞ്ഞെടുപ്പ് ഒഴിവാക്കിക്കൊണ്ട് മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്ത്‌ തുടരുമെന്നായിരുന്നു ആദ്യഘട്ടത്തിൽ പുറത്തുവന്ന വിവരം. എന്നാൽ അദ്ദേഹം ഇതിൽനിന്ന് പിൻവാങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജ​ഗദീഷും ശ്വേതാ മേനോനും മത്സരരം​ഗത്തേക്കിറങ്ങിയത്.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ് മത്സരിക്കുമെന്നാണ് സൂചന. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കോ ട്രഷറർ സ്ഥാനത്തേക്കോ ആകും നടൻ രവീന്ദ്രൻ മത്സരിക്കുക. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി പ്രസിഡന്റ് സ്ഥാനത്തേക്ക് ശക്തമായ മത്സരം ഇത്തവണയുണ്ടാകുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച വൈകിട്ടാണ് പത്രിക സമർപ്പണത്തിനുള്ള സമയം അവസാനിക്കുക. അതുകൊണ്ട് വൈകീട്ടോടെ ആരൊക്കെ മത്സരരം​ഗത്തുണ്ടാകുമെന്നതിനുള്ള ചിത്രം വ്യക്തമാവും.

Keywords: Mohanlal, Malayalam Film, Amma, Shwetha Menon, Election, President, Jagadeesh

Post a Comment

Previous Post Next Post