NEWS UPDATE

6/recent/ticker-posts

വെള്ളൂർ ഗവ.മാപ്പിള സ്കൂൾ കെട്ടിടം നാടിനു സമർപ്പിക്കുമ്പോൾ

സ്‌കൂളുകളും മദ്രസ്സകളും വൈജ്ഞാനിക രംഗത്ത് ആധിപത്യമുറപ്പിക്കുന്നതിന് മുമ്പ് മത-ഭൗതിക വിദ്യാഭ്യാസ മേഖലകളില്‍ ഗുരുനാഥന്മാരുടെ പേരില്‍ അറിയപ്പെട്ടിരുന്ന ശിശുപഠനശാലകളായിരുന്ന ഓത്തുപള്ളിയും പള്ളിക്കൂടവും

ഹജ്ജ് പെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഓത്തുപള്ളികളില്‍ ആചരിച്ചുപോന്നിരുന്ന കൈയെഴുത്ത് ചടങ്ങോടെയായിരുന്നു മുസ്‌ലിം കുട്ടികളുടെ വിദ്യാരം ഏതാണ്ട് ഒന്‍പത് ഇഞ്ച് നിളവും കാല്‍ ഇഞ്ച് വീതിയുമുള്ള എഴുത്തുകോല്‍ അധികവും തേനോ പനിനീരോ ചേര്‍ത്ത സ്‌പെഷ്യല്‍ അറബി മഷിയില്‍ മുക്കി കുട്ടികളുടെ കൈവെള്ളയില്‍ മൊല്ലാക്ക 'നാഥാ എനിക്ക് അറിവ് വര്‍ദ്ധിപ്പിച്ചു തരേണമേ' ഇതുപോലുള്ള വിശുദ്ധ വചനങ്ങള്‍ എഴുതുന്ന ചടങ്ങാണ് കൈയെഴുത്ത്. മദ്രസ ഉസ്താദുമാര്‍ പാരമ്പര്യത്തനിമ ചോരാതെ ഇപ്പോഴും കൈയ്യെഴുത്ത് പാരമ്പര്യം നിലനിര്‍ത്തിപ്പോരുന്നുണ്ട്.

ചില ഓത്തുപള്ളികള്‍ സ്‌കൂളുകളായി തന്നെ പ്രവര്‍ത്തിച്ചു. രാവിലത്തെ ഓത്തു പഠനം കഴിഞ്ഞാല്‍ അതേ കെട്ടിടത്തില്‍ സ്‌കൂള്‍പഠനം ആരംഭിക്കും. 
പല മാപ്പിള സ്‌കൂളുകളും നിലനിന്ന് പോന്നിരുന്നതും ചില സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ ഹേതുവായതും ഓത്തു പള്ളി മൊല്ലാക്കാന്മരുടെ ത്രീവശ്രമത്താലാണ്. തന്മൂലം മൊല്ലാക്കന്മാരുടെ സേവനം മാപ്പിള സ്‌കൂളുകളില്‍ അവിഭാജ്യ ഘടകമായി തീര്‍ന്നു. തീരപ്രദേശങ്ങളിലെ പല സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞുപോകുന്ന അവസരങ്ങളില്‍ അവരെ കുളത്തിലും പുഴയിലും കടലില്‍പോലും ഇറങ്ങി പിടിച്ച് സ്‌കൂളിലേക്ക് തിരിച്ച്‌കൊണ്ടുവന്നത് മൊല്ലാക്കന്മാരായിരുന്നു. മുല്ല എന്ന പേര്‍ഷ്യന്‍ പദത്തിന്റെ പരിവര്‍ത്തിത രൂപമാണ് മൊല്ല. മൊല്ല എന്നാല്‍ പണ്ഡിതനെന്നര്‍ത്ഥം.
കുട്ടികള്‍ ഗുരുനാഥന്മാരെ ആദ്യകാലത്ത് മൊല്ല, മൊല്ലാക്ക എന്നും ഇപ്പോള്‍ മുഅല്ലിം, ഉസ്താദ് എന്നും വിളിച്ചു. വരുന്നു സ്കൂ ളുകളില്‍ മൊല്ലാസാര്‍ മൊല്ലാടീച്ചറെന്നും ആദരപൂര്‍വ്വം വിളിച്ചിരുന്ന 1921ലെ കലാപത്തിന് കാരണം മലബാറിലെ മാപ്പിളമാരുടെ വിദ്യാവിഹീനത കൊണ്ടായിരുന്നുവെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ വിലയിരുത്തല്‍. അതുകൊണ്ട് മുസ്‌ലിംകളെ വിദ്യാസമ്പന്നരാക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു. തുടര്‍ന്ന് മുസ്‌ലിംകള്‍ക്കിടയില്‍ വിദ്യാഭ്യാസം വ്യാപിപ്പിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ഓത്തുപള്ളളികളില്‍ ചിലത് മാപ്പിള സ്‌കൂളുകളാക്കി അംഗീകാരം നല്‍കുകയും വാര്‍ഷിക ഗ്രാന്റായി നിശ്ചിത തുക നല്‍കുകയും ചെയ്തു.

മൊല്ലാന്മാരില്‍ ചിലര്‍ നോണ്‍ ടീച്ചിങ്ങ് സ്റ്റാഫായും രണ്ട് വര്‍ഷത്തെ അധ്യാപക പരിശീലനത്തിന് ശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കി അധ്യാപകരായും സര്‍ക്കാര്‍ സര്‍വീസില്‍ നിയമിച്ചു.

വീടുകളുടെ കോലായകളിലും, പള്ളികള്‍, മൊല്ലാക്കന്മാരുടെ വീടുകള്‍, ഇതര സ്ഥലങ്ങള്‍ എന്നിവടങ്ങളോട് ചേര്‍ത്ത് മുളകള്‍ നാട്ടി ഓല മേഞ്ഞ ഷെഡുകളിലും നടന്ന് പോന്നിരുന്ന മുസ്‌ലിം ശിശു പഠനശാലകള്‍ കാലാന്തരത്തില്‍ ഓത്തുപള്ളികളെന്ന് അറിയപ്പെട്ടു.

അഡ്മിഷന് നിശ്ചിത സമയം നിര്‍ണയിച്ചിരുന്നില്ല. രക്ഷിതാവിന്റെ ഹിതമനുസരിച്ച് ഏതവസരത്തിലും ചേര്‍ക്കാം. കനം കുറഞ്ഞ മരപലക ചെകിടി മണ്ണ് കുറുക്കിപുരട്ടി ഉണക്കി, എഴുത്തുകോല്‍ അറബി മഷിയില്‍ മുക്കി എഴുതികൊടുത്താണ് പാഠഭാഗങ്ങള്‍ ആരംഭത്തില്‍ പഠിപ്പിച്ചിരുന്നത് ഓരോ കുട്ടിക്കും പാഠഭാഗങ്ങള്‍ എഴുതി കൊടുത്തും പഠിപ്പിച്ചും പരിശോധിച്ചും തെറ്റുകള്‍ തിരുത്തിയും മൊല്ലാക്കന്മാര്‍ അധ്യാപനത്തില്‍ വ്യാപൃതരായിരുന്നു.

പഠനസമയം രാവിലെ മുതല്‍ വൈകുന്നേരം വരെ തുടര്‍ന്നിരുന്ന പ്രദേശങ്ങളുമുണ്ടായിരുന്നു. സര്‍ക്കാര്‍ എലിമെന്ററി സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അത്തരം വിദ്യാലയങ്ങളില്‍ മുസ്‌ലിംകളധികവും കുട്ടികളെ ചേര്‍ത്തില്ല. ആ സമയം കൂടി ഓത്തുപള്ളികളില്‍ തന്നെ വിനിയോഗിച്ചു.

പ്രൈമറി വിദ്യാഭ്യാസം സര്‍ക്കാര്‍ സാര്‍വത്രികമായി നിര്‍ബന്ധമാക്കിയ പ്രദേശങ്ങളില്‍ പഠന സമയം രാവിലെ പത്ത് മണി വരെ നിജപ്പെടുത്തി.
അവരുടെ സേവനം. പി. ടി. അബ്ദുറഹിമാന്‍, വി. ടി. മുരളി, രാഘവന്‍ മാസ്റ്റര്‍ കൂട്ട്‌കെട്ടിന്റെ 'ഓത്തുപള്ളീലന്നു നമ്മള്‍ പോയിടുന്ന കാലം......' എന്നു തുടങ്ങുന്ന പാട്ട് ഓത്തുപള്ളികളുടെ മധുരിക്കും പൂര്‍വ്വ കാല സ്മരണകളെ തട്ടിയുണര്‍ത്തുന്നവയാണ്.
ശിക്ഷാരീതികളായി ചൂരല്‍ കൊണ്ടടിച്ചും ഏത്തമിടീച്ചും പാഠഭാഗങ്ങള്‍ ഒരേ ഇരിപ്പിന് മനപ്പാഠമാക്കിച്ചും പഠിതാക്കളെ ലക്ഷ്യത്തിലെത്തിക്കും അക്കാലത്തെ രക്ഷാകര്‍ത്തൃസമൂഹം ഇതിനെ ആക്ഷേപരഹിതമായി ഉള്‍കൊണ്ടു. മൊല്ലാക്കയുടെ ചൂരല്‍ പതിഞ്ഞ ഭാഗം നരാകാഗ്നിക്ക് നിഷിദ്ധമെണാണ് വിശ്വാസം.

അറബി ലിപികളില്‍ ചില പ്രത്യേക കുത്തുകള്‍ ചേര്‍ത്ത് ഏഴക്ഷരങ്ങള്‍ കൂടി അധികരിപ്പിച്ചാല്‍ റോമന്‍ ലിപികളിലെന്നപോലെ മലയാളമെഴുതാന്‍ സാധിക്കും. (ഈ ലിപിയാണ് അറബിമലയാളം). . ഈ ലിപിയില്‍ എഴുതിയ ഒട്ടധികം മത ഗ്രന്ഥങ്ങളും നോവലുകളും വൈദ്യഗ്രന്ഥങ്ങള്‍പോലുമുണ്ട്.
ഇന്നത്തെ പല മാപ്പിള സ്‌കൂളുകളുടെയും ഉല്‍ഭവം ഇത്തരം ഓത്തുപുരകളില്‍ നിന്നായിരുന്നുവെന്ന് കാണാം.
മുസ്‌ലിംകളുടെ വിദ്യാഭ്യാസത്തിനായി പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തുടങ്ങിയ സ്കൂളുകളാണ് മാപ്പിള സ്കൂൾ എന്നറിയപ്പെടുന്നത്.

ലിസ്റ്റൻ ഗാർത്തുവേറ്റ് ആണ് ഈ ഒരു പദ്ധതി വിഭാവന ചെയ്തതും സർക്കാരിന് സമർപ്പിച്ചതും. മലബാർ മേഖലയിലെ മാപ്പിളമാരുടെ ബ്രിട്ടീഷ് വിദ്യാഭ്യാസത്തോടുള്ള വിമുഖത നീക്കുവാനായിരുന്നു ഇതിലൂടെ ശ്രമിച്ചത്.
പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന ബ്രിട്ടീഷുകാരനായ വിദ്യാഭ്യാസവിദഗ്ദ്ധനും ബ്രിട്ടീഷ് സർക്കാർ ഉദ്യോഗസ്ഥനുമായിരുന്നു ലിസ്റ്റൻ ഗാർത്തുവേറ്റ് എന്ന ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ് (ഇംഗ്ലീഷ്: James Grant Liston Garthwaite) (1833 - 1918) ഗാർത്തുവേറ്റ് സായിപ്പ് എന്ന പേരിൽ ഇദ്ദേഹം മലയാളികളുടെ ഇടയിൽ അറിയപ്പെട്ടു.

ലിസ്റ്റൻ ഗാർത്തുവേറ്റ് നൽകിയ പദ്ധതിരേഖ പ്രകാരം 1872-ൽ മാപ്പിള മുസ്‌ലിംകൾക്ക് പ്രത്യേകമായി പ്രാഥമിക വിദ്യാലയങ്ങൾ സ്ഥാപിക്കാൻ ബ്രിട്ടീഷ് ഇന്ത്യൻ ഭരണകൂടം തീരുമാനിച്ചു. ഇതോടെ ഇത്തരം വിദ്യാലയങ്ങളിൽ നിന്ന് യോഗ്യത നേടുന്നവർക്ക് ഉയർന്ന ക്ലാസ്സുകളിൽ ചേരാൻ അവസരമൊരുങ്ങി.

അതോടപ്പം കൂട്ടിവായിക്കേണ്ട കാര്യമായിരുന്നു ബ്രിട്ടീഷ് കാരോടുള്ള മാപ്പിള മാരുടെ സ്വന്തം രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം, അവരുടെ വിദ്യാഭ്യാസത്തെ പോലും രാജ്യത്തിന് വേണ്ടി ത്യജിക്കാൻ ആ കാലത്തെ മാപ്പിളമാർ തയ്യാറായി

1914 ല്‍, ഒന്നാം ലോകമഹായുധം കൊടുംപിരികൊള്ളുന്ന സന്ദര്‍ഭം ലോകത്തെന്തു നടക്കുന്നുവെന്നോ, തുര്‍ക്കി ഖലീഫക്കും ഇസ്‌ലാമിക ഭരണകൂടത്തിനും യുദ്ധത്തില്‍ എന്തുസംഭവിച്ചുവെന്നോ അറിയാനുള്ള മാര്‍ഗങ്ങളൊന്നും സാധാരണക്കാരായ മുസ്‌ലിംകള്‍ക്കുണ്ടായിരുന്നില്ല. ഇംഗ്ലീഷ് പത്രത്തില്‍ വരുന്ന അന്താരാഷ്ട്ര വാര്‍ത്തകളൊന്നും അവര്‍ക്ക് പ്രാപ്യമായിരുന്നില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഖിലാഫത്ത് സമരവുമായി മുസ്‌ലിംകള്‍ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ തിരിഞ്ഞ കാലഘട്ടമായിരുന്നു അത്. എല്ലാ നിലയിലും അവര്‍ ഇംഗ്ലീഷുകാരുടെ ശത്രുക്കളാകുന്നു. ബഹിഷ്‌കരണത്തിനും നിസ്സഹകരണത്തിലും മാത്രം അതൊതുങ്ങിനിന്നില്ല. അവരുടെ പ്രതിഷേധം വെള്ളക്കാരന്റെ വിദ്യാഭ്യാസ രീതികള്‍ക്ക് എതിരെയും തിരിഞ്ഞു. ഈ വിദ്യാഭ്യാസ ബഹിഷ്‌കരണം പല ഉന്നതമേഖലയിലും മുസ്‌ലിംകള്‍ എത്തിച്ചേരുന്നതിന് വിഘാതവുമായി.

വെള്ളൂർ ഗവണ്മെന്റ് മാപ്പിള എ ൽ പി സ്കൂൾ

പയ്യന്നൂർ മുനിസിപ്പാലിറ്റി യിലെ വെള്ളൂരിൽ 1918ൽ സ്ഥാപിച്ചതാണ്ണ് ഈ വിദ്യാലയം .വിദ്യാഭ്യാസപമായി ഏറെ പിന്നിലായിരുന്ന വെള്ളൂർ പ്രദേശത്തെ ജനങ്ങൾക്ക് ഒരു പൊതുസ്വത്താണ് ഈവിദ്യാലയം .തുടക്കത്തിൽ അഞ്ചാം തരംവരെയുണ്ടായിരുന്നെങ്കിൽ ഇന്ന് ഒന്നു മുതൽ നാല് വരെയുള്ള ക്ലാസ്സുകളാണ് പ്രവർത്തിക്കുന്നത്.

ഈ വിദ്യാലയം പ്രദേശത്തുള്ള ജനങ്ങൾ അവരുടെ പൊതു സ്വത്തായി ഏറ്റെടുത്ത് സംരക്ഷിക്കുകയാണ് .തുടക്ക കാലത്ത് വെള്ളൂർ ജുമാ മസ്ജിദിനു സമീപവും പിന്നീട് ഇന്ന് കാണുന്ന വാടക കെട്ടിടത്തിലുമാണ് പ്രവർത്തിച്ചു വന്നിരുന്നത്. വാടക കെട്ടിടം നിലനിൽക്കുന്ന സ്ഥലം വെള്ളൂർ മുസ്ലിം ജമാ അ തിന്നു 

(90 സെന്റ് സ്ഥലം) വഖഫ് ചെയ്‌തത് മൂപ്പൻ്റെ കത്ത് അബ്ദുൾ ഖാദർ സാഹിബാണ്. വെള്ളൂരിലേയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ വിദ്യാലയമാണ് ഗവ: മാപ്പിള എൽ.പി. സ്‌കൂൾ വെള്ളൂർ.

ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും സ്‌കൂൾ വെള്ളൂർ ജമായത്ത് കമ്മിറ്റിയുടെ ഉടമസ്‌ഥതയിലുള്ള വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചു വന്നത്. വാടക കെട്ടിടമായതു കാരണം അടിസ്ഥാന സൗകര്യങ്ങളിൽ വേണ്ടത്ര പുരോഗതി ഉണ്ടാക്കാനോ അത് കാരണമുള്ള കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയാനും ഈ കാലമത്രയും സ്കൂൾ, ജമാ അത് കമ്മിറ്റികൾ കഠിനമായ പരിശ്രമങ്ങളാണ് നടത്തിയത്

സ്‌കൂളിന് സ്വന്തമായ സ്‌ഥലവും കെട്ടിടവും എന്ന ഈ ഈ നാടിന്റെ ആവശ്യത്തിലേക്ക് ആദ്യമായി നാട്ടുകാരുടെ സഹകരണത്തോടെ 19.5 സെന്റ് സ്ഥലം വാങ്ങുകയും വാർഡ്‌ കൗൺസിലർ വി. കെ നിഷാദിന്റെ ആത്മാർഥമായ ഇടപെടൽ കാരണം 2023-24 മുനിസിപ്പാലിറ്റി ബഡ്ജറ്റിൽ സ്കൂൾ പണിയാൻ അമ്പത് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു ആ സ്വപ്‌നസാക്ഷാത്കാരത്തിന്റെ പൂർത്തീകരണം എന്നോണം സ്കൂളിന് വേണ്ടി ഉണ്ടാക്കിയ പുതിയ കെട്ടിടം മെയ്‌ 7 ബുധനാഴ്ച  കേരള നിയമസഭ സ്പീക്കർ എം എൻ ഷംസീർ നിർവ്വഹിക്കുകയാണ്.
✍️ മുഹമ്മദ്‌ വെള്ളൂർ




Post a Comment

0 Comments