Top News

കൊല്ലത്ത് കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞ ബിജെപി പ്രവർത്തകൻ മരിച്ചു

കൊല്ലം പുനലൂരിൽ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞ ബി ജെ പി പ്രവർത്തകൻ മരിച്ചു. പുനലൂർ കക്കോട് സ്വദേശി സുമേഷ് (44) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു മരണം.[www.malabarflash.com]

പുനലൂർ ഐക്കരക്കോണം സ്വദേശിയും കക്കോട് ബിജെപി ബൂത്ത് ഇൻചാർജും പുനലൂർ മണ്ഡലം കമ്മറ്റി അംഗവുമായ സുമേഷ്.മുൻ വൈരാഗ്യത്തെ തുടർന്നുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുമേഷ് ശനിയാഴ്ച വൈകിട്ട് 5.30ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥി ആയിരുന്നു സുമേഷ്.

Post a Comment

Previous Post Next Post