ദുബൈ: യു.എ.ഇയിലെ സ്വകാര്യ മേഖലക്ക് നബിദിന അവധി പ്രഖ്യാപിച്ചു. ഒക്ടോബർ എട്ട് ശനിയാഴ്ചയാണ് ശമ്പളത്തോടെയുള്ള അവധിയെന്ന് മാനവവിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇതോടെ ഞായറാഴ്ച നിലവിൽ വാരാന്ത്യ അവധിദിനമായ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തുടർച്ചയായ രണ്ടുദിവസത്തെ അവധി ലഭിക്കും.[www.malabarflash.com]
ഹിജ്റ കലണ്ടറിലെ റബീഉൽ അവ്വൽ മാസം 12നാണ് വിവിധ രാജ്യങ്ങളിൽ പ്രവാചകന്‍റെ ജന്മദിനമായ നബിദിനം ആചരിക്കുന്നത്. പൊതു മേഖലയിലെ ജീവനക്കാർക്ക് ശനിയാഴ്ച നിലവിൽ വാരാന്ത്യ അവധിയാണ്.
യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച് ഡിസംബറിലാണ് അടുത്ത ഒഴിവുദിവസം യു.എ.ഇയിൽ വരുന്നത്.

Post a Comment