NEWS UPDATE

6/recent/ticker-posts

25 വയസ് തികയാന്‍ 2 ദിവസം മാത്രം ബാക്കി ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ മിഷ അന്തരിച്ചു


ദില്ലി: ജനപ്രിയ ഇൻസ്റ്റാഗ്രാം ഇന്‍ഫ്ലൂവെന്‍സര്‍ മിഷ അഗര്‍വാള്‍ അന്തരിച്ചു. 25-ാം ജന്മദിനത്തിന് രണ്ട് ദിവസം മുമ്പാണ് യുവ സോഷ്യല്‍ മീഡിയ താരം അന്തരിച്ചത്. ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കുടുംബം തന്നെയാണ് വാർത്ത സ്ഥിരീകരിച്ചത്. “നിങ്ങൾ അവള്‍ക്കും അവളുടെ പ്രയത്നത്തിനും നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഈ വലിയ നഷ്ടവുമായി ഞങ്ങൾ ഇപ്പോഴും പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്” എന്നാണ് പോസ്റ്റ് പറയുന്നത്.[www.malabarflash.com]


ജീവിത സംഭവങ്ങള്‍, ആനുകാലിക വിഷയങ്ങള്‍ എന്നീ കാര്യങ്ങളെക്കുറിച്ചുള്ള ഫിൽട്ടർ ചെയ്യാത്ത നർമ്മവുമായി വീഡിയോ ചെയ്യുക എന്നതായിരുന്നു മിഷയുടെ themishaagarwalshow എന്ന ഇന്‍സ്റ്റ പേജിന്‍റെ പ്രത്യേകത. ഈ വീഡിയോകള്‍ക്ക് മികച്ച കാഴ്ചക്കാരും ഉണ്ടായിരുന്നു.

പെട്ടെന്നുള്ള ഇന്‍ഫ്ലൂവെന്‍സറുടെ മരണത്തില്‍ ആരാധകർ ഞെട്ടിയിരിക്കുകയാണ്. പലരും വാർത്തയുടെ ആധികാരികതയെ പോലും ചോദ്യം ചെയ്യുന്നുണ്ട്. കുടുംബത്തോടുള്ള പിന്തുണയും ചില ആരാധകർ പങ്കുവയ്ക്കുന്നഉണ്ട്.

“ഇത് സത്യമല്ലെന്ന് ഞാൻ ശരിക്കും പ്രതീക്ഷിക്കുന്നു, കഴിവുള്ള ഒരു പെൺകുട്ടിയായിരുന്നു അവള്‍. കുടുംബത്തിന്‍റെ വേദന സങ്കൽപ്പിക്കാനാവാത്തതാണ്, അവരുടെ കുടുംബത്തിന് പ്രാർത്ഥനകൾ.” ഒരു ഫോളോവർ എഴുതി.

മിക്ക കമന്റുകളിലും പെട്ടെന്നുള്ള മരണത്തില്‍ അവിശ്വാസവും അതിന്‍റെ കാരണവും തേടുന്നുണ്ട്. മിഷ അഗര്‍വാളിന്‍റെ മരണം ആത്മഹത്യയാണോ എന്ന് ചിലര്‍ ആരായുന്നത് കാണാം. എന്നിരുന്നാലും അത് അവരുടെ കുടുംബത്തിന് വലിയൊരു നഷ്ടമാണെന്ന് കമന്‍റുകള്‍ വരുന്നുണ്ട്. ഇതേ പോസ്റ്റിന് അടിയില്‍ ചർച്ചയ്ക്കിടയിൽ മിഷയുടെ സഹോദരിയാണെന്ന് സ്വയം പരിചയപ്പെടുത്തിയ മുക്ത, വളരെ പ്രയാസപ്പെട്ടാണ് കുടുംബം ഈ വാർത്ത അറിയിച്ചതെന്ന് വ്യക്തമാക്കി.

ഷിബാനി ബേദി, പരുൾ ഗുലാത്തി, നിസ്മാൻ, മൻമീത് കൗർ തുടങ്ങിയ സോഷ്യല്‍ മീഡിയ കണ്ടന്‍റ് ക്രിയേറ്റേര്‍സ് കമന്റുകളില്‍ ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.

Post a Comment

0 Comments