Top News

ക്ഷേത്രത്തിൽനിന്ന് 110 കിലോ ഭാരമുള്ള പഞ്ചലോഹ വിഗ്രഹവും വൈഡൂര്യ കല്ലുകളും കവര്‍ന്നു, മോഷ്ടാവ് അറസ്റ്റിൽ

തിരുവനന്തപുരം: നാടുകാണി ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹവും വൈഡൂര്യ കല്ലുകളും കവര്‍ന്ന സംഭവത്തിൽ മോഷ്ടാവ് പിടിയിൽ. മറ്റൊരു മോഷണം കഴിഞ്ഞ് മടങ്ങവേയാണ് മോഷ്ടാക്കളിലൊരാൾ ആര്യന്‍കോട് പോലീസിന്‍റെ പിടിയിലായത്.[www.malabarflash.com]

കാട്ടാക്കട അമ്പലത്തിന്‍കാല പാപ്പനം പ്ലാവിള വീട്ടില്‍ സോജന്‍(20)ആണ് പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചതായും മാരായമുട്ടത്ത് വീട്ടില്‍ ഒളിപ്പിച്ചതായും പറഞ്ഞത്. 

പ്രധാന മോഷ്ടാവ് കണ്ടല കരിങ്ങല്‍ തൊടുവട്ടിപ്പാറ തെക്കേത്തറ പുത്തന്‍വീട്ടില്‍ പ്രിന്‍സി (23)നായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Post a Comment

Previous Post Next Post