ഉദുമ: കുടുംബ സംഗമത്തില്‍ പങ്കെടുത്ത ശേഷം കൂട്ടുകാരോടൊപ്പം കുളി ക്കാന്‍ പോയ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു. ഉദുമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പത് എഫ് ഡിവിഷനില്‍ പഠിക്കുന്ന എസ്.വി.അബ്ദുല്ല (13) ആണ് മരിച്ചത്. ഉദുമ പടിഞ്ഞാര്‍ നുമ്പില്‍ പുഴയിലാണ് കുട്ടി മുങ്ങി മരിച്ചത്.[www.malabarflash.com]
ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അപകടം. കോട്ടക്കുന്നില്‍ നടന്ന കുടുംബ സംഗമത്തില്‍ പങ്കെടുത്ത ശേഷം പുറത്തിറങ്ങിയ കുട്ടി സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിച്ചു കൊണ്ടിരിക്കെ ചുഴിയില്‍ മുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികള്‍ നിലവിളിച്ച് പരിസരവാസികളെ വിവരം അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
വെടിക്കുന്ന് സ്‌കൂളിന് സമീപം താമസിക്കുന്ന പ്രവാസിയായ ഉദുമ കോട്ടക്കു ന്നിലെ അബ്ദുല്‍ സത്താറിന്റെയും എരോലിലെ ഫരീദയുടെയും മകനാണ്
അബ്ദുല്ല.
സഹോദരങ്ങള്‍ :റിഫാസ്, മുഹമ്മദ്ക്കുഞ്ഞി.
അബ്ദുല്ല.
സഹോദരങ്ങള്‍ :റിഫാസ്, മുഹമ്മദ്ക്കുഞ്ഞി.


Post a Comment