Top News

റിജിത്ത് വധക്കേസിൽ 9 ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി, അന്തിമ വിധി ജനുവരി 7 ന്



കണ്ണൂർ: കണ്ണപുരത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകൻ റിജിത്തിനെ കുത്തിക്കൊന്ന കേസിൽ ഒമ്പത് ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ കുറ്റക്കാരാണെന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. 20 വർഷം മുമ്പ് നടന്ന കൊലപാതകത്തിലാണ് കോടതിയുടെ കണ്ടെത്തൽ. കേസിൽ ശിക്ഷ ചൊവ്വാഴ്ച വിധിക്കും. www.malabarflash.com

കേസിൽ ആകെ പത്ത് പ്രതികളാണുള്ളത്. ഇവരെല്ലാം കുറ്റക്കാരാണെന്ന് കോടതി ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്. മൂന്നാം പ്രതി അജീഷ് വിചാരണയ്ക്കിടെ മരിച്ചു. ബാക്കി ഒമ്പത് പേരും കൊലപാതകത്തിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട 28 സാക്ഷികളെ കോടതി വിസ്തരിച്ചു. 59 രേഖകളും 50 തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

2005 ഒക്‌ടോബർ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.രാത്രി ഒമ്പത് മണിയോടെ സുഹൃത്തുക്കളോടൊപ്പം നടന്നുപോവുകയായിരുന്ന റിജിത്തിനെ ആർഎസ്എസ്-ബിജെപി പ്രവർത്തകർ ആക്രമിച്ചു. സമീപത്തെ ക്ഷേത്രത്തിലെ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ റിജിത്ത് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഈ സമയം റിഗിത്തിനൊപ്പം ഉണ്ടായിരുന്ന നികേഷ്, വികാസ്, വിമൽ എന്നിവർക്കും പരിക്കേറ്റു.

Post a Comment

Previous Post Next Post