മാങ്ങാട് കൂളിക്കുന്ന് സ്വദേശിനി വ്യാജ ജിന്നുമ്മ ഷമീമ ഇവരുടെ ഭര്‍ത്താവ്
ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്നിഫ, മധൂര്‍ സ്വദേശി ആയിഷ എന്നിവരാണ് ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ടീം അറസ്റ്റ് ചെയ്തത്.
2023 ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് അബ്ദുല്‍ ഗഫൂറിനെ ദുരൂഹസാഹചര്യത്തില്‍ വീട്ടിനകത്തു മരിച്ച നിലയില്‍ കാണപ്പെട്ടത്. സ്വാഭാവിക മരണമാണെന്ന നിലയില്‍ ഖബറടക്കം നടത്തിയ മൃതദേഹം മകന്റെ പരാതിയെത്തുടര്‍ന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നു. തലക്കേറ്റ പരിക്കാണ് മരണകാരണമായതെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി.
വീട്ടുകാരുടെയും ബന്ധുക്കളുടെയും കൈയില്‍നിന്ന് ഗഫൂര്‍ ഹാജി വാങ്ങിയ 596 പവന്‍ ആഭരണങ്ങള്‍ കാണാതായിരുന്നു. ഇതോടെ മരണത്തില്‍ സംശയമുയരുകയും ഹാജിയുടെ മകന്‍ മുസമ്മില്‍ പരാതി നല്‍കിയത്.
ഇതിനിടെ ശക്തമായ സമരവുമായി പൂച്ചക്കാട് ജനകീയ ആക്ഷന്‍ കമ്മിററിയുമിയി രംഗത്തെത്തിയതോടെ അന്വേഷണവും ഊര്‍ജ്ജിതമായതോടെയാണ് ബേക്കല്‍ പോലീസ് അന്വേഷിച്ച കേസ് ഡി.സി.ആര്‍.ബിക്ക് കൈമാറിയത്. പോലീസിന്റെ പഴുതടച്ചുള്ള അന്വേഷണമാണ് തേഞ്ഞുമാഞ്ഞു പോകുമായിരുന്ന കൊലപാതകത്തിനു തുമ്പുണ്ടാക്കിയത്.
0 Comments