NEWS UPDATE

6/recent/ticker-posts

അഖിലേന്ത്യ ബേക്കൽ സെവൻസ് 24 ഫുഡ്ബോളിൻ്റെ ജേഴ്സി പ്രകാശനം

ബേക്കൽ: ബ്രദേർസ് ബേക്കൽ & ഗോൾഡ് ഹിൽ ഹദ്ദാദ് സംയുക്തമായി  ഡിസംബർ 9 മുതൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യ ബേക്കൽ സെവൻസ് 24 ഫുഡ്ബോളിൻ്റെ  ജേഴ്സി പ്രകാശനം ഐ എൻ എൽ സംസ്ഥാനസെക്രട്ടറി എംഎ ലത്തീഫ് സംസ്ഥാന യുവജന ക്ഷേമ ബോഡ് ജില്ലാ യൂത്ത് കോഡിനേറ്റർ എവി ശിവപ്രസാദ് നു കൈമാറി പ്രകാശനം ചെയ്തു.[www.malabarflash.com]


 ടൂർണ്ണമെൻ്റ് കമ്മിറ്റി ചെയർമാൻ ബി.എം അൻസാരി അദ്യക്ഷത വഹിച്ചു. ഹനീഫ് പി എച് , സമീർ കലന്തൻ  ,കെകെഅബ്ബാസ്, മൊയ്തു ഫോറസ്റ്റ് , അബ്ദുൾ റഹിമാൻ പി കെ എസ്, ഇക്ബാൽ ഐഡിയൽ, അഷ്‌റഫ്‌ അബ്ദുള്ള, അബ്ദു പാക്യാര , പി ടി  ആഷിഫ് , റിയാസ് ഹദ്ദാദ് തുടങ്ങിയവർ സംബന്ധിച്ചു.
സത്താർ ഹദ്ദാദ്‌ സ്വാഗതവും അബ്ദുല്ല ബേക്കൽ നന്ദിയും പറഞ്ഞു

Post a Comment

0 Comments