Top News

സഅദിയ്യ ക്വൂന്‍സ് ലാന്‍ഡ് കര്‍ണാടക മന്ത്രി സമീര്‍ അഹ്‌മദ് ഉദ്ഘാടനം ചെയ്യും

ദേളി: സഅദിയ്യ ക്വൂന്‍സ് ലാന്‍ഡ് ലേഡീസ് ഹോസ്റ്റല്‍ ശനിയാഴ്ച  (നവംബര്‍ 16) രാവിലെ 11 മണിക്ക് കര്‍ണാടക ന്യൂനപക്ഷ വഖ്ഫ് മന്ത്രി ബി സെഡ് സമീര്‍ അഹ്‌മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും, പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും,[www.malabarflash.com]

സഅദുല്‍ ഉലമ എ പി അബ്ദുല്ല മുസ്ലിയാര്‍ ആമുഖ പ്രഭാഷണം നടത്തും, ശാഫി സഅദി ബാംഗ്ളൂര്‍ കീ നോട്ട് അവതരിപ്പിക്കും, അഡ്വ. സി എച്ച് കുഞ്ഞമ്പു എം എല്‍ എ, അഡ്വ. ടി സിദ്ധീഖ് എം എല്‍ എ, മുന്‍ മന്ത്രി സി കെ അഹ്‌മദ് അലി മുഖ്യാതിഥികളായിരിക്കും, 

മാഹിന്‍ ഹാജി കല്ലട്ര, പി കെ ഫൈസല്‍, എന്‍ എ അബൂബക്കര്‍ ഹാജി, എ അബ്ദുറഹ്‌മാന്‍, നൗഫല്‍ പുളിങ്ങോം, ഹകീം കുന്നില്‍, അസീസ് കടപ്പുറം, അബൂബക്കര്‍ ഹാജി മാണിക്കോത്ത് തുടങ്ങിയവര്‍ സംബന്ധിക്കും.

Post a Comment

Previous Post Next Post