Top News

പാലക്കുന്ന് വാട്സാപ്പ് കൂട്ടായ്‌മ വാർഷികാഘോഷം ഡിസംബർ 29ന്

പാലക്കുന്ന്: ജീവകാരുണ്യ പ്രവർത്തനങ്ങളോടൊപ്പം പാലക്കുന്നിന്റെ സാമൂഹിക സാംസ്‌കാരിക മുന്നേറ്റങ്ങൾക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന പാലക്കുന്ന് വാട്സാപ്പ് കൂട്ടായ്മയുടെ ആറാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ഡിസംബർ 29 ന് നടത്തുവാൻ ജനറൽ ബോഡി യോഗം തീരുമാനിച്ചു.[www.malabarflash.com]

പള്ളം കിക്കോഫ് ഗ്രൗണ്ടിൽ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാതല കൈകൊട്ടിക്കളി മത്സരം നടത്തുന്നുണ്ട്. ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് 15,000, 10000, 5000 രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. 12 മിനിറ്റ് വീതം നീളുന്ന മത്സരത്തിൽ പത്തിനും പതിനാലിനും ഇടയിൽ അംഗങ്ങളുള്ള ടീമുകൾക്ക് പങ്കെടുക്കാം. അപേക്ഷിക്കുന്ന ടീമുകളിൽ നിന്ന് നിബന്ധനകൾക്ക് വിധേയമായി ടീമുകളെ കമ്മിററി തിരഞ്ഞെടുക്കും. താല്പര്യപ്പെടുന്ന ടീമുകൾ ഡിസംബർ 15 നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 9947235975, 9497190246.

പാലക്കുന്ന് കർമ സ്കൂൾ ഓഫ് ഡാൻസിന്റെ സ്വാഗത നൃത്തത്തോടെ തുടങ്ങുന്ന ആഘോഷത്തിൽ പ്രാദേശിക തലത്തിൽ വിവിധ കലാ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച പ്രതിഭകൾക്ക് അവസരം നൽകുന്ന പരിപാടികളും ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

കെ. കെ. കോട്ടിക്കുളം ആൻഡ് ഫാമിലിയുടെ നാടൻപാട്ട്, പാലക്കുന്ന് സിംഗേഴ്സിന്റെ പരിപാടികൾ, നാട്ടിപ്പാട്ട്, ഒപ്പന, തിരുവാതിര തുടങ്ങിയ കലാപരിപാടികൾ ഉണ്ടായിരിക്കും.

Post a Comment

Previous Post Next Post