ഉദുമ: ആദ്യകാല പത്രപ്രവർത്തകനും എഴുത്തുകാരനും സാമൂഹിക-സാംസ്കാരിക പ്രവർത്തകനുമായ ഷാഹുൽ ഹമീദ് കളനാട് (72) അന്തരിച്ചു.[www.malabarflash.com]
ചന്ദ്രികയുടെ ഉദുമ ലേഖകനായിട്ടാണ് എഴുത്തിന്റെ വഴിയിലേക്കെത്തിയത്. പിന്നീട് പത്രങ്ങളിലും ആനുകാലികങ്ങളിലും 'കളനാടൻ' എന്ന തൂലികാ നാമത്തിൽ ലേഖനങ്ങൾ എഴുതിയിരുന്നു.
ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റി, എയിംസ് ജനകീയ കൂട്ടായ്‌മ, കാസർകോട് മെഡിക്കൽ കേളേജ് കൂട്ടായ്മ, വിദ്യാനഗർ കോലായ് എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു.
ഉദുമ, പാക്യാരയിലെ അബ്ദുൽ റഹ്‌മാൻ ഹാജി-കുഞ്ഞിബി ദമ്പതികളുടെ മകനാണ്.
ഭാര്യ: സൈനബ. മക്കൾ: ഷഹനവാസ് (ദുബായ്), ഷനീദ് (ജപ്പാൻ), സമീന, ഷംസീന, ഷർവീന. മരുമക്കൾ: റംസീന, താരീഖ്, സീനത്ത്, ഷരീഫ്. സഹോദരങ്ങൾ: അബ്ദുല്ലക്കുഞ്ഞി ഹാജി (സിംഗപ്പൂർ), ഉബൈദ്
Post a Comment