Top News

പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിൽ കൊച്ചിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിലിനെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ 10 ദിവസമായി ഷാനു ഇവിടെ താമസിക്കുകയായിരുന്നു. തിങ്കളാഴ്ച  3 മണിയോടെയാണ് മൃതദേഹം കണ്ടതെന്ന് ഹോട്ടൽ ഉടമ അറിയിച്ചു.[www.malabarflash.com]

സെപ്റ്റംബർ 11 നാണ് ഷാനു ഇസ്മയില്‍ ഹോട്ടലിൽ റൂം എടുത്തത്. തിങ്കളാഴ്ച റൂമിൽ നിന്നും പുറത്തു വരാത്തത് കൊണ്ട് അന്വേഷിച്ചപ്പോഴാണ് ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് സെൻട്രൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിൽ മ്യൂസിയം പോലീസ് ഷാനുവിനെതിരെ കേസെടുത്തിരുന്നു. സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞു ബലാത്സംഗം ചെയ്തു എന്ന പരാതിയിലാണ് കേസ്. 2018 ൽ നടന്ന സംഭവത്തിലാണ് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്.

Post a Comment

Previous Post Next Post