NEWS UPDATE

6/recent/ticker-posts

എസ്.ഐയെ വെട്ടി പരിക്കേൽപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കൊലക്കേസ് പ്രതിയെ വെടിവച്ച് പിടികൂടി

കന്യാകുമാരി: നാഗർകോവിലിൽ കൊലപാതകം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ​ഗുണ്ടയെ പോലീസ് വെടിവച്ച് പിടികൂടി. കന്യാകുമാരി ഈത്താമുഴി കരുവാറ്റൂർ സ്വദേശി സെൽവം എന്നറിയപ്പെടുന്ന സെൽവരാജാണ് പിടിയിലായത്. എസ്.ഐയെ വെട്ടി പരിക്കേൽപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കവേ കാലിൽ വെടിവെച്ച് പിടികൂടുകയായിരുന്നു.[www.malabarflash.com]


കഴിഞ്ഞ ദിവസം പ്രതി അഞ്ചുഗ്രാമം അഴകിയ പാണ്ഡ്യപുരത്ത് കാൽനട യാത്രക്കാരനെ തടഞ്ഞു നിർത്തി അരിവാൾ വീശി പോക്കറ്റിൽ നിന്നും 2000 രൂപ എടുത്ത് രക്ഷപ്പെട്ടിരുന്നു. ഈ സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരവെ ശുചീന്ദ്രത്ത് ഒളിവിൽ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ. ലിബിൻ പാൽരാജും സംഘവും സ്ഥലത്തെത്തിയതോടെ പ്രതി പോലീസിന് നേരെ അരിവാൾ വീശി. എസ്.ഐയുടെ കൈയിൽ വെട്ടി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാലിൽ വെടിയുതിർത്ത് പിടികൂടുകയായിരുന്നു.

പ്രതിയെയും പരിക്കേറ്റ എസ്.ഐ യെയും നാഗർ കോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിവിധ ജില്ലകളിലായി ആറ് കൊലപാതകം ഉൾപ്പടെ 30 ഓളം കേസുകളിലെ പ്രതിയാണ് പിടിയിലായ സെൽവമെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പേരിൽ കന്യാകുമാരി ജില്ലയിൽ മാത്രം 7 കേസുകളുണ്ട്.

Post a Comment

0 Comments