Top News

കെപിഎൽ ക്വാളിഫൈ മത്സരത്തിൽ പങ്കെടുക്കാൻ എം എസ് സി മൊഗ്രാൽ പാലക്കാട്ടേയ്ക്ക്

കാസറകോട്: കേരള ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കെ പിഎൽ ക്വാളിഫൈ മത്സരത്തിൽ പങ്കെടുക്കാനായി മൊഗ്രാൽ സ്പോർട്സ് ക്ലബ് നാളെ പാലക്കാട്ടേക്ക് തിരിക്കും.[www.malabarflah.com]


പാലക്കാട് കൊപ്പം ഐഫ ഇന്റർനാഷണൽ ഫുട്ബോൾ അക്കാദമി മൈതാനത്ത് ബുധനാഴ്ച 3.30ന് നടക്കുന്ന മത്സരത്തിൽ മൊഗ്രാൽ സ്പോർട്സ് ക്ലബ്,ഫാറൂഖ് കോളേജ് കോഴിക്കോടിനെയാവും നേരിടുക.

ഏറ്റവും കൂടുതൽ പ്രാവശ്യം കാസറകോട് ജില്ലാ ഫുട്ബോൾ ചാമ്പ്യന്മാരായ ടീമാണ് എം എസ് സി മൊഗ്രാൽ. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷകളുമായാണ് ക്വാളിഫൈ മത്സരത്തിൽ പങ്കെടുക്കാൻ ക്യാപ്റ്റൻ നിയാസ് ഗല്ലിയുടെ നേതൃത്വത്തിലുള്ള ടീം പാലക്കാട്ടേക്ക് പോകുന്നത്. ഒപ്പം ടീം കോച്ച് മുഹമ്മദ് മണ്ണംകുഴി മാനേജർ എംഎൽ അബ്ബാസ്, എന്നിവരും ടീമിനൊപ്പം യാത്ര തിരിക്കും.

Post a Comment

Previous Post Next Post