NEWS UPDATE

6/recent/ticker-posts

ഉള്ളാൾ അടക്കം 231 മഹല്ലുകളുടെ ഖാളിയായി കാന്തപുരം ചുമതലയേറ്റു

മംഗലാപുരം: ഉള്ളാൾ ജമാഅത്തിന് കീഴിലുള്ള 28 മഹല്ല് അടക്കം 231 മഹല്ലുകളുടെ ഖാളിയായി സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ചുമതലയേറ്റു. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അൽബുഖാരി തലപ്പാവണിയിച്ചു.[www.malabarflash.com] 

ബെൽത്തങ്ങടി സംയുക്ത ജമാഅത് 78, മുടിപ്പു, ദേർലകട്ടെ ജമാഅത് 70, കുമ്പള മഞ്ചേശ്വരം 55, പുത്തൂർ വിട്‌ള 28, എന്നീ സംയുക്ത ജമാഅത്തുകളുടെ ചുമതല കാന്തപുരം ഏറ്റെടുത്തു. 

ഉള്ളാൾ നടന്ന ചടങ്ങ് സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സമസ്ത കർണാടക പ്രസിഡന്റ് അബ്ദുൽ ഹമീദ് മുസ്ലിയാർ മാണി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാമിദ് ഇമ്പിച്ചികോയ അൽ ബുഖാരി പ്രാർത്ഥന നടത്തി. ദർഗ പ്രസിഡന്റ് ഹനീഫ ഹാജി ആമുഖ പ്രസംഗം നടത്തി. സയ്യിദ് അലി ബാഫഖി തങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി. 

സയ്യിദ് അത്താഉല്ല തങ്ങൾ ഉദ്യാവരം, സയ്യിദ് ഷഹീർ അൽ ബുഖാരി പൊസോട്ട്, സയ്യിദ് മുഹമ്മദ് അഷ്റഫ് തങ്ങൾ ആദൂർ, സയ്യിദ് ശാഫി തങ്ങൾ ബാഅലവി വളപട്ടണം, സയ്യിദ് ജലാലുദ്ധീൻ അൽ ബുഖാരി, സയ്യിദ് കാജൂർ തങ്ങൾ, പേരോട് അബ്ദുറഹ്മാൻ സഖാഫി, കെപി ഹുസൈൻ സഅദി കെ സി റോഡ്, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, തുടങ്ങിയവർ പ്രസംഗിച്ചു. 

സയ്യിദ് അബ്ദുറഹ്മാൻ മശ്ഹൂദ് അൽ ബുഖാരി കുറാ ഖാളിക്ക് ഷാൾ അണിയിച്ചു. വിപിഎം ഫൈസി വല്യാപ്പള്ളി, ചിയ്യൂർ മുഹമ്മദ് മുസ്ലിയാർ, ഇബ്രാഹിം ഫൈസി കന്യാന, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ഷാഫി സഅദി ബാംഗ്ലൂർ, അബ്ദുറഷീദ് സൈനി, പള്ളങ്കോട് അബ്ദുൽ കാദിർ മദനി, അഹ്മദ് കുട്ടി സഖാഫി, കർണാടക സ്പീക്കർ യു ടി ഖാദർ, കർണാടക ഹജ്ജ് മന്ത്രി റഹീം ഖാൻ, മന്ത്രി ഗുണ്ടറാഉ, യു ടി ഇഫ്തികാർ, വൈ അബ്ദുല്ല കുഞ്ഞി ഹാജി ഏനപ്പൊയ, കണചൂർ മോണു ഹാജി, റഷീദ് ഹാജി മംഗ്‌ളൂരു, എസ് കെ കാദർ ഹാജി സംബന്ധിച്ചു. 

ദർഗ വൈസ് പ്രസിഡന്റ് ഷിഹാബുദീൻ സഖാഫി സ്വാഗതവും റൈറ്റെർ അഷ്റഫ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments