ഉദുമ: പളളിക്കര പൂച്ചക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേററ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉദുമ സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു.[www.malabarflash.com]
ഉദുമ പളളം തെക്കേക്കര ശ്രീലയത്തില്‍ ചെണ്ട ഗോപാലന്റെയും സുജാതയുടെ മകനായ ടി. കെ അഭിഷേക് (19) ആണ് മരിച്ചത്. ഈ മാസം 4 ന് പൂച്ചക്കാട് വെച്ചാണ് അപകടം. അഭിഷേകും സുഹൃത്തും സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു.
സഹോദരങ്ങള്‍: നിതീഷ് (ദുബൈ), ലയ
Post a Comment