Top News

നനഞ്ഞ കൈയോടെ ഫോൺ ചാർജ് ചെയ്യാൻ ശ്രമിച്ച ഒമ്പത് വയസ്സുകാരി​ ഷോക്കേറ്റ് മരിച്ചു

ഹൈദരാബാദ്: കുളിമുറിയിൽനിന്ന് ഇറങ്ങി കൈ തോർത്താതെ ഫോൺ ചാർജ് ചെയ്യാൻ ശ്രമിച്ച പെൺകുട്ടിക്ക് ദാരുണാന്ത്യം. ഖമ്മം ജില്ലയിലെ ചിന്തകനി മത്കെപള്ളി നാമവാരത്ത് അഞ്ജലി കാർത്തികയാണ് ഷോക്കേറ്റ് മരിച്ചത്.[www.malabarflash.com]


കുളിമുറിയിൽ പോയി വന്ന അഞ്ജലി, കൈയിലെ നനവ് തുടക്കാതെ പിതാവിന്റെ ഫോൺ ചാർജർ പ്ലഗ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഷോക്കേറ്റ് തെറിച്ചു വീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. നാമവാരത്തെ സർക്കാർ സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് അഞ്ജലി.

Post a Comment

Previous Post Next Post