കാസര്‍കോട്: കണ്ണപുരം റെയില്‍വേ സ്റ്റേഷന് സമീപം കെ എസ് ടി പി റോഡില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. മധൂര്‍ അറന്തോട് സ്വദേശിയും ഇപ്പോള്‍ കട്ടത്തടുക്ക മുഹിമ്മാത് നഗറില്‍ താമസക്കാരനുമായ മുഹമ്മദ് ഹാജിയുടെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് (20) ആണ് മരിച്ചത്.[www.malabarflash.com]
പരുക്കേറ്റ മലപ്പുറം കോട്ടയ്ക്കല്‍ പൊന്‍മല ചപ്പനങ്ങാടി പാലാ ഹൗസില്‍ പി മുഹമ്മദ് അന്‍സാറിനെ (20) പരിയാരത്തുള്ള കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. അബൂബക്കര്‍ സിദ്ദീഖും സുഹൃത്തും സഞ്ചരിച്ച കെ എല്‍ 53 എഫ് 1412 ഹീറോ ബൈക്കും കെ എ 01 സി 0634 ചരക്കുലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രക്കാര്‍ പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്നു. കമ്പി കയറ്റി കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ലോറി. ഇടിയുടെ ആഘാതത്തില്‍ ബൈക്കിലുണ്ടായിരുന്നവര്‍ 10 മീറ്ററോളം അകലേക്ക് തെറിച്ചുവീണു. ബൈക്കിന്റെ ഒരു ടയര്‍ ഏഴുമീറ്റര്‍ ദൂരത്ത് തെറിച്ചുവീണ നിലയിലായിരുന്നു. ബൈക്ക് പൂര്‍ണമായും തകര്‍ന്നു.
സംഭവ സ്ഥലത്ത് തന്നെ അബൂബക്കര്‍ സിദ്ദീഖ് മരണപ്പെട്ടു. ഇയാളുടെ ഇടതുകാല്‍ അറ്റുവീണ നിലയിലായിരുന്നു. ഇരു കൈകളും ചതഞ്ഞുപോയിട്ടുണ്ട്. പള്ളിച്ചാല്‍ പള്ളിയുടെ ആംബുലന്‍സെത്തിയാണ് അബൂബക്കര്‍ സിദ്ദീഖിനെയും അന്‍സാറിനെയും ചെറുകുന്ന് മിഷന്‍ ആശുപത്രിയിലെത്തിച്ചത്. പിന്നീട് അന്‍സാറിനെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

സഫിയ ആണ് അബൂബക്കര്‍ സിദ്ദിഖിന്റെ മാതാവ്. ഷബീര്‍, ജാഫര്‍, ജുനൈദ്, ഫാറൂഖ് എന്നിവര്‍ സഹോദരങ്ങളാണ്.
Post a Comment