കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു. പാറപ്പള്ളി പാട്ടില്ലത്ത് പരേതരായ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ഷാഹിദ് (26) ആണ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.[www.malabarflash.com]
ദുബൈയില്‍ അക്കൗണ്ടറായി ജോലി ചെയ്തിരുന്ന ഷാഹിദ് അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ചികില്‍സയിലായിരുന്നു. അപ്രതീക്ഷിതമായ യുണ്ടായ രോഗം എന്തെന്ന് വ്യക്തമായി തിരിച്ചറിയാന്‍ ഡോക്ടര്‍മാര്‍ക്കും സാധിച്ചില്ല.
കിടപ്പിലായ യുവാവിന്റെ രോഗം ഒരാഴ്ചയായി ഗുരുതരമായതിനെ തുടര്‍ന്ന് വീണ്ടും മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാഹിദ് ചൊവ്വാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്.
സുഹ്‌റയാണ് മാതാവ്. സഹോദരന്‍: പി. എച്ച്. ഷാനിദ്.
Post a Comment