Top News

ഉത്സവ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു, പാപ്പാനെ ചവിട്ടിക്കൊന്നു

കോട്ടയം: വൈക്കം ടി.വി പുരത്ത് ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്. ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച തൊട്ടെയ്ക്കാട്ട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് എഴുന്നള്ളിപ്പിന് ഇടഞ്ഞ് പിന്നിൽ നിന്നിരുന്ന രണ്ടാം പാപ്പാൻ ചെങ്ങനാശ്ശേരി സ്വദേശി സാമിച്ചനെ (25) തള്ളിയിട്ട ശേഷം ചവിട്ടിയത്.[www.malabarflash.com]

വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു.
ആനയുടെ മുൻ കാലിന് സമീപം നിൽക്കുകയായിരുന്ന രണ്ടാം പാപ്പാനെ പൊടുന്നനെ തട്ടിമാറ്റിയ ശേഷം ആന ചവിട്ടുകയായിരുന്നു. ആനപ്പുറത്ത് ഉണ്ടായിരുന്നയാൾ ചാടി രക്ഷപ്പെട്ടു. ക്ഷേത്രത്തിലെ മറ്റൊരു ജീവനക്കാരനും അത്ഭുതകരമായാണ് ആനയുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത് . 

ഒന്നാം പാപ്പാൻ ഏറെ പണിപ്പെട്ട് ആനയെ നിയന്ത്രിച്ച ശേഷമാണ് സാമിച്ചന്റെ ശരീരം ആനയുടെ കാലിനടിയിൽ നിന്ന് എടുക്കാൻ കഴിഞ്ഞത് . വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരണം സംഭവിക്കുകയായിരുന്നു.

Post a Comment

Previous Post Next Post