NEWS UPDATE

6/recent/ticker-posts

പെരിയ ചാലിങ്കാലില്‍ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

കാസര്‍കോട്: ദേശീയപാതയില്‍ പെരിയ ചാലിങ്കാലില്‍ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസ് ഡ്രൈവര്‍ ചേതന്‍കുമാര്‍ ആണ് മരിച്ചത്.[www.malabarflash.com]


നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മംഗലാപുരത്തുനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന മെഹ്ബൂബ് എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ് എന്നാണ് ആശുപത്രിയില്‍നിന്നും ലഭിക്കുന്ന വിവരം. ക്രെയിന്‍ എത്തിച്ചാണ് ബസ് റോഡില്‍നിന്നും മാറ്റിയത്.

Post a Comment

0 Comments