Top News

വിവാഹനിശ്ചയ ദിവസം യുവാവ് ജീവനൊടുക്കിയ നിലയിൽ

മലപ്പുറം: വിവാഹ നിശ്ചയം നടക്കേണ്ട ദിവസം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വട്ടംകുളം സ്വദേശി കുറ്റിപ്പാല കുഴിയിൽ അനീഷ് (38) ആണ് മരിച്ചത്. മലപ്പുറം എടപ്പാളിൽ ആണ് സംഭവം.[www.malabarflash.com]


ഞായറാഴ്ച വിവാഹ നിശ്ചയം നടക്കാനിരിക്കെയാണ് രാവിലെ അനീഷിനെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങൾ പൂർത്തികരിച്ച് ശനിയാഴ്ച രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു അനീഷ്.

ഞായറാഴ്ച നേരം പുലർന്നപ്പോൾ അനീഷിനെ വീട്ടിൽ കാണാത്തതിനെ തുടർന്ന് അമ്മ സത്യ തിരച്ചിൽ നടത്തിയപ്പോഴാണ് വീടിനു മുന്നിലെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

കുറ്റിപ്പാലയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് അനീഷ്. പുലർച്ചെ രണ്ടുമണിക്ക് കോഴിക്കടയിൽ നിന്ന് സ്വന്തം വണ്ടിയിൽ ഇറച്ചി കൊണ്ടുവന്നു അവസാന ഒരുക്കങ്ങളും നടത്തിയ ശേഷമാണ് ഉറങ്ങാൻ കിടന്നിരുന്നത്. ചങ്ങരംകുളം പോലീസെത്തി ഇൻക്വസ്റ്റ് നടത്തി.

Post a Comment

Previous Post Next Post