Top News

കാണാതായ മലയാളി ഭിന്നശേഷിക്കാരനെ ദുബൈയില്‍ കണ്ടെത്തി

ദുബൈ: കാണാതായ മലയാളി ഭിന്നശേഷിക്കാരനെ കണ്ടെത്തി. ഷാര്‍ജ അല്‍ ബതീനയില്‍ താമസിക്കുന്ന ജെബി തോമസിന്റെ മകന്‍ ഫെലിക്‌സ് ജെബിയെ (18) അര്‍ധ രാത്രി ദുബൈ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ഒന്ന് പരിസരത്ത് നിന്ന് കണ്ടെത്തി.[www.malabarflash.com]

ശനിയാഴ്ച മാതാവിനും സഹോദരിക്കുമൊപ്പം ഷാര്‍ജ സിറ്റി സെന്ററില്‍ ഷോപ്പിങ് നടത്തുന്നതിനിടെ രാത്രി 8.45ഓടെയാണ് കാണാതായത്. പിതാവ് ഷാര്‍ജ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഒരാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ടില്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞത്. ക്ഷീണിതനായ നിലയിലായിരുന്നു കണ്ടെത്തുമ്പോള്‍ ഫെലിക്‌സ്.

Post a Comment

Previous Post Next Post