Top News

ഷൊര്‍ണ്ണൂരില്‍ ഒരു വയസ്സുകാരിയുടെ മരണം; കൊലപാതകമെന്ന് പോലീസ്,അമ്മ അറസ്റ്റില്‍

പാലക്കാട്: ഷൊര്‍ണൂരില്‍ ഒരു വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കുട്ടിയുടെ അമ്മ കോട്ടയം സ്വദേശി ശില്‍പ്പയെ ഷൊര്‍ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി പോലീസ് പറയുന്നു.[www.malabarflash.com]

ആണ്‍സുഹൃത്തുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ശില്‍പ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്ന വിവരം. ഇക്കഴിഞ്ഞ 17നായിരുന്നു സംഭവം നടന്നത്. കൊലപാതകം നടന്നത് മാവേലിക്കരയിലെ വാടക വീട്ടില്‍ വെച്ചെന്നും പോലീസ് പറയുന്നു.

17ന് രാവിലെയാണ് കുഞ്ഞുമായി ശില്‍പ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത്. ആശുപത്രിയിലെത്തിച്ച കുഞ്ഞ് മരിച്ചിരുന്നതായി മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസ് കുഞ്ഞിന്റെ അമ്മയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു.

Post a Comment

Previous Post Next Post