ഉറൂസ്കമ്മിറ്റി ജനറൽ കൺവീനർ എംപി നൗഷാദ് സ്വാഗതവും ട്രഷറർ അഷറഫ് പി നന്ദിയും പറഞ്ഞു. തുടർന്ന് ഡോ കോയ കാപ്പാടും സംഘവും അവതരിപ്പിച്ച ദിൽസേ മദീന പരിപാടി നടന്നു.
ഉറൂസിനോടനുബന്ധിച്ച് 18ന് റിയാസ് മന്നാനി വഞ്ചിയൂരും, 19ന് വെള്ളിയാഴ്ച ജലീൽ റഹ്മാനി വാണിയന്നൂരും 20 ന് ശനിയാഴ്ച എ എം നൗഷാദ് ഭാഗവി ചിറയൻകീഴും പ്രഭാഷണം നടത്തും. 21 നു ഉറൂസിന്റെ സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉൽഘാടനംചെയ്യും. നവാസ് മന്നാനി പനവൂർ പ്രഭാഷണം നടത്തും. ശൈഖുനാ നാലാംഗേരി ഉസ്താദ് കൂട്ടുപ്രാർത്ഥനയ്ക്ക് പ്രാർഥനക്ക് നേതൃത്വം നൽകും. 22 ന് അന്നദാനത്തോട് കൂടി ഉറൂസ് സമാപിക്കും.
ഉറൂസിന്റെ ഭാഗമായി 19നു വെള്ളി വൈകുന്നേരം ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടക്കും കാഞ്ഞങ്ങാട് ഡി വൈ എസ്പി ബാലകൃഷ്ണൻ നായർ ഉത്ഘാടനം ചെയ്യും. ബേക്കൽ ഡിവൈ എസ്പി സുനിൽ കുമാർ, ഹോസ്ദുർഗ് സിഐ കെപി ഷൈൻ, ഹോസ്ദുർഗ് എസ്ഐ സതീഷ് എന്നിവർ മുഖ്യാതിഥികളാകും. പോലീസ് ഓഫീസറും മോട്ടിവേഷൻ സ്പീക്കറും ആയ രംഗീഷ് കടവത്ത് ക്ളാസിന് നേതൃത്വം നൽകും. ജനമൈത്രി പോലീസ് ഓഫീസർ രഞ്ജിത്ത് സംബന്ധിക്കും.

0 Comments