ഉദുമ: ഇശൽ പടിഞ്ഞാർ മ്യൂസിക് ആൻ്റ് കൾച്ചറൽ അസോസിയേഷൻ ഉദുമ പടിഞ്ഞാറിന്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാ തല മാപ്പിള പാട്ട് മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ഹരിത രഘുനാഥ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശിഹാബ് പാണത്തൂർ രണ്ടാം സ്ഥാനവും മുഹമ്മദ് സഹൽ മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ സയാൻ ജെസീം ഒന്നാം സ്ഥാനം നേടി. ശിവഗംഗ രണ്ടും മുഹമ്മദ് ഫയാസ് മൂന്നും സ്ഥാനം നേടി.[www.malabarflash.com]
വിജയിക ക്കൾക്ക് 15000, 10000, 8000, 5000 രൂപ വീതം ക്യാഷ് പ്രൈസും ഉപഹാരവും സർട്ടി ഫിക്കറ്റും നൽകി. സാംസ്ക്കാരിക സമ്മേളനം പ്രശസ്ത മാപ്പിള പാട്ട് നിരൂപകനായ ഫൈസൽ എളേറ്റിൽ ഉദ് ഘാടനം ചെയ്തു. ടിവി അബ്ദുല്ലക്കുഞ്ഞി അധ്യക്ഷത വഹിച്ചു. ഷംസുദ്ദീൻ ഓർബിറ്റ് സ്വാഗതം പറഞ്ഞു.
കേരള ഫോക്ക്ലോർ അക്കാദമി നിർവാഹക സമിതി അംഗം കെവികുഞ്ഞിരാമൻ, കവി എംകെ അഹമ്മദ് ഫൗണ്ടേഷൻ ചെയർമാൻ കെഇഎ ബക്കർ, കേരള മാപ്പിള കലാ അക്കാദമി ജനറൽ സെക്രട്ടറി ഹാരിഫ് കാപ്പിൽ, ഖലീലുല്ല ചെമ്മനാട് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
മുൻ ഡിസിസി പ്രസിഡൻ്റ് ഹക്കീം കുന്നിൽ, എംഎ ലത്തീഫ്, ചന്ദ്രിക ചീഫ് റിപ്പോർട്ടർഅബ്ദുല്ലക്കുഞ്ഞി ഉദുമ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
രാത്രി മർഹും മുഹമ്മദ് കുഞ്ഞി കൊവ്വൽ വളപ്പ് നഗറിൽ നടന്ന തങ്ക ക്കിനാവ് എഡിഷൻ-3 ഭാഗമായി ഇശൽ പടിഞ്ഞാർ ഒരുക്കിയ ഇശലരങ്ങിൽ പതിനാലാം രാവ്, പട്ടുറുമാൽ,മൈലാഞ്ചി റിയാലിറ്റി ഷോയിൽ ഗായകരായ തീർഥ സുരേഷ്, സുറുമി വയനാട്, ഇസ്മായിൽ തളങ്കര, സുഫിയാൻ ഖാലിദ്, കമറുദീൻ കീച്ചേരി എന്നിവർ പങ്കെടുത്തു.
0 Comments