Top News

കലാ ആവിഷ്ക്കാരങ്ങൾക്ക് ശക്തി പകരണം: ഫൈസൽ എളേറ്റിൽ

പള്ളിക്കര: വിദ്യാർത്ഥികൾക്ക് കലാ- ആവിഷ്ക്കാര മേഖലയിൽ കൂടുതൽ മുന്നേറാൻ സമൂഹം തുറന്ന പിന്തുണ നൽകണമെന്ന് പ്രശസ്ത മാപ്പിളപ്പാട്ട് നിരൂപകൻ ഫൈസൽ എളേറ്റിൽ അഭിപ്രായപ്പെട്ടു. ബേക്കൽ ഇന്റർനാഷണൽ സ്കൂൾ വാർഷിക സ്കൂൾ ഡേ 'ഫെസ്റ്റിം'24' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]

തലമുറയെ സാമൂഹിക തിന്മകളിൽ നിന്ന് അകറ്റി നിർത്താനും പരസ്പര സ്നേഹവും വളർത്തി എടുക്കാനും മൂല്ല്യവത്തായ കലകൾ കൊണ്ട് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സ്കൂൾ പി. ടി.എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ നഫീസ ഗഫൂർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ബെഫികോ എം.ഡി എം.സി ഹനീഫ, ചെയർമാൻ അഫ്സര മഹ്മൂദ്, വൈസ് ചെയർമാൻ മഹ്മൂദ് പള്ളിപ്പുഴ,  മൊയ്തു ഇരിയ,  പി.എ മൊയ്തു,  പി.കെ അബ്ദുല്ല, അനീസ് വികാസ്  സംസാരിച്ചു. 

ഹിക്മ ടാലന്റ് സെർച്ച് എകസാം, സഹോദയ സംസ്ഥാന-ജില്ലാ കലാ-കായിക മേളകൾ, വിദ്യാ കൗൺസിൽ സ്റ്റേറ്റ് കിഡ്സ് സ്പോർട്സ് എന്നിവയിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള അനുമോദവും, രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച വീഡിയോഗ്രാഫി, മാന്ത്രിക മെഹന്തി മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം  ചെയ്തു. 

സ്റ്റുഡൻസ് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഫൈസൽ എളേറ്റിലും, സി.സി എ ഹാളിന്റെ ഉദ്ഘാടനം അഫ്സര മഹ്മൂദും, സ്റ്റുഡൻസ് മെസ്സിന്റെ ഉദ്ഘാടനം എം.സി ഹനീഫയും നിർവഹിച്ചു.  സഫിയ മൊയ്തു സ്വാഗതവും പി.കെ അബ്ദുല്ല നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാ പരിപാടികൾ  അരങ്ങേറി. 

Post a Comment

Previous Post Next Post