Top News

ആലൂർ നൂറുൽ ഹുദാ യുവജന സംഘത്തിൻ്റെ 33-ാം വാർഷികം വ്യാഴാഴ്ച തുടങ്ങും


കാസറകോട്: മത സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആലൂർ നൂറുൽ ഹുദാ യുവജന സംഘത്തിൻ്റെ 33-ാം വാർഷികത്തിന് ജനുവരി 25 വ്യാഴാഴ്ച)മർഹും സയ്യിദ് കെസി മുഹമ്മദ് കുഞ്ഞി തങ്ങൾ നഗരിയിൽ തുടക്കമാകും.[www.malabarflash.com]


ജമാഅത്ത് പ്രസിഡൻ്റ് കെ കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിക്കും, നൂറുൽ ഹുദാ യുവജന സംഘം ജനറൽ സെക്രട്ടറി ഇസ്മായിൽ എം കെ സ്വാഗതം പറയും, സയ്യിദ് അബ്ദുൽ ഖാദർ ആറ്റക്കോയ തങ്ങൾ ആലൂർ ഉദ്ഘാടനം ചെയ്യും, വിവിധ സ്ഥാപനങ്ങൾ സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടിയ നാട്ടിലെ യുവ പണ്ഡിതന്മാരെ ചടങ്ങിൽ ആദരിക്കും,

മൂന്നു ദിവസങ്ങൾ നടക്കുന്ന പരിപാടിയിൽ ആദ്യദിനം മുഹമ്മദ് ഹനീഫ് നിസാമി മൊഗ്രാൽ പ്രഭാഷണം നടത്തും, രണ്ടാം ദിവസം കബീർ ഹിമമി ഗോളിടുക്കം പ്രഭാഷണം നടത്തും, സമാപന സമ്മേളനം നൂറുൽ ഹുദാ യുവജന സംഘം പ്രസിഡൻ്റ് അബ്ദുല്ല അപ്പോളോ അധ്യക്ഷത വഹിക്കും, ആലൂർ ജുമാ മസ്ജിദ് ഖത്തീബ് ഇർഷാദ് മിസ്ബാഹി ഉദ്ഘാടനം ചെയ്യും, ജമാഅത്ത് ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ കോളോട്ട് സ്വാഗതം പറയും.

Post a Comment

Previous Post Next Post