Top News

ഇൻസ്റ്റഗ്രാമിൽ നിന്ന് ചിത്രമെടുത്ത്, മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി പ്രചരിപ്പിച്ചു, 19കാരന്‍ അറസ്റ്റിൽ

മാന്നാർ: മോർഫിംഗിലൂടെ യുവതിയുടെ ചിത്രം നഗ്നചിത്രങ്ങളാക്കി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര കണ്ണമംഗലം കടവൂർ വിളയിൽകിഴക്കെതിൽ ജിഷ്ണു (19)വിനെയാണ് ആണ് യുവതിയുടെ പരാതി പ്രകാരം അറസ്റ്റ് ചെയ്തത്.[www.malabarflash.com]

ഇൻസ്റ്റാഗ്രാമിൽ നിന്നും ശേഖരിച്ച യുവതിയുടെചിത്രം മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി യുവതിയുടെ സുഹൃത്തുക്കൾക്കും മറ്റും സമൂഹ മാധ്യമങ്ങളിലൂടെ ജിഷ്ണു അയച്ചു കൊടുക്കുകയായിരുന്നു.

സുഹൃത്തുക്കളിലൂടെ വിവരം ലഭിച്ച യുവതി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് മാന്നാർ പോലീസ് ഇൻസ്‌പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറു ചെയ്തു.

Post a Comment

Previous Post Next Post