Top News

രണ്ട് മലയാളി കോളജ് വിദ്യാർഥികൾ ഉള്ളാൾ കടലിൽ മുങ്ങി മരിച്ചു

മംഗളൂരു: ഉള്ളാൾ സോമേശ്വരം ബീച്ചിൽ ശനിയാഴ്ച വൈകുന്നേരം ഉല്ലസിക്കാൻ എത്തിയ രണ്ട് കോളജ് വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂരിലെ കെ. ശേഖറിന്റെ മകൻ യശ്വിത് (18), കുഞ്ചത്തൂർ മജലുവിലെ ജയേന്ദ്രയുടെ മകൻ യുവരാജ് (18) എന്നിവരാണ് മരിച്ചത്.[www.malabarflash.com]

സ്വകാര്യ പ്രീ യൂനിവേഴ്സിറ്റി കോളജിൽ രണ്ടാം വർഷ പി.യു വിദ്യാർഥികളായ ഇരുവരും ശനിയാഴ്ച ക്ലാസ് കഴിഞ്ഞ് ബീച്ചിൽ എത്തി കടലിൽ ഇറങ്ങുകയായിരുന്നു. കൂട്ടുകാരൻ തിരയിൽ പെട്ടപ്പോൾ രക്ഷിക്കാൻ നടത്തിയ ശ്രമം കൂട്ടദുരന്തത്തിൽ കലാശിച്ചു.

മത്സ്യത്തൊഴിലാളികൾ ഇരുവരെയും കരയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉള്ളാൾ തഹസിൽദാർ എച്ച്.എൻ. ബാലകൃഷ്ണ സംഭവസ്ഥലം സന്ദർശിച്ചു.

Post a Comment

Previous Post Next Post