ഭോപാൽ: ബിജെപിക്ക് വോട്ട് ചെയ്തതിന് ബന്ധുക്കള്‍ മര്‍ദ്ദിച്ചെന്ന പരാതിയുമായി വീട്ടമ്മ രംഗത്ത്. മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലെ സമീന ബി എന്ന സ്ത്രീക്കാണ് ബന്ധുക്കളുടെ മര്‍ദ്ദനമേറ്റത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് , ഡിസംബർ 4 ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷമാണ് സമീനയെ ഭാര്യാ സഹോദരൻ ജാവേദ് ആക്രമിച്ചത്.[www.malabarflash.com]
തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചുവെന്ന വാര്‍ത്ത വന്നപ്പോള്‍ താനും കുടുംബവും ആഹ്ലാദത്തിലായിരുന്നുവെന്ന് സമീറ പറയുന്നു. താന്‍ കോണ്‍ഗ്രസിനല്ല, ബിജെപിക്കാണ് വോട്ട് ചെയ്തതെന്ന് അറിഞ്ഞതോടെ ബന്ധുവായ ജാവേദ് കോപാകുലനായി തന്നെ അധിക്ഷേപിച്ച് സംസാരിച്ചുവെന്നും പിന്നീട് വടികൊണ്ട് അടിച്ചുവെന്നും സമീന പറഞ്ഞു.

തന്റെ ഭര്‍ത്താവിന്റെ പിന്തുണയോടെയാണ് ആക്രമണം ഉണ്ടായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post a Comment