Top News

സ്പീഡ് വേ ഗ്രൂപ്പ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

ഉദുമ: ഉദുമ പടിഞ്ഞാർ മുഹ് യുദ്ദീൻ ജമാഅത്ത് കമ്മിറ്റിയും യുഎഇ കമ്മി റ്റിയും സംയുക്തമായി സ്പീഡ് വേ ഗ്രൂപ്പ് അവാർ ഡ് ദാനവും സ്വർണ്ണ മെഡ ൽ വിതരണവും സംഘടി പ്പിച്ചു. ഉദുമ പടിഞ്ഞാർ ജെംസ് ഓഡിറ്റോറിയത്തിൽ നടത്തിയ അവാർഡ് ദാന ചടങ്ങ് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എൻ നന്ദികേശൻ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]


മുസ്തഫ ജാവേദ് അധ്യക്ഷത വഹിച്ചു. ബേക്കൽ എഇഒ എ അരവിന്ദ അവാർഡ് ദാനം നിർവഹിച്ചു. അബൂബക്കർ മൗലവി വിളയിൽ, ടിവി മുഹമ്മദ് കുഞ്ഞി ഹാജി, തോട്ടപ്പാടി മുഹമ്മദ് കുഞ്ഞി, സഫിയ സമീർ, നസീർ കോട്ടക്കുന്ന് പ്രസംഗിച്ചു.

സാംസ്കാരിക സായാ ഹ്നവും അവാർഡ് ദാനവും സ്വർണ്ണ മെഡൽ വിതരണവും ഉദുമ പടിഞ്ഞാർ ഖാസി സി.എ.മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെ പ്രാർത്ഥനയോടെ എൻഎ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു.

കെഎം മുഹമ്മദ് സാഹിദ് അധ്യക്ഷത വഹിച്ചു. എസ് വി അബ്ബാസ് സ്വാഗതം പറഞ്ഞു. ഡോ. ബാസിം ഗസ്സാലി മുഖ്യ പ്രഭാഷണം നടത്തി.

കേരള ഫോക്ക് ലോര്‍ അക്കാദമി നിർവാഹക സമിതി അംഗം കെവി കുഞ്ഞിരാമൻ, സ്പീഡ് ഗ്രൂപ്പ് ഇന്റർനാഷണൽ എംഡി അബ്ദുല്ല കുഞ്ഞി ഹാജി സ്പീഡ് വേ, അബ്ദുൽ റഹ് മാൻ സഫർ, കെഎ മുഹമ്മദ് ഷാഫി ഹാജി, പികെ അഷ്റഫ്, സിഎ ഹാഷിം, ചന്ദ്രൻ നാലാംവാതുക്കൽ, ഷാഫി കുദ് റോളി,കെ എം അഷ്റഫ്, കെവി അഷ്റഫ്, സിഎം ഹരിദാസ്, കെ വിജയൻ , അഹമ്മദ് ഷെറീൻ, പിഎം ഷബീർ, കെകെ ഷാഫി ഹാജി, യൂസഫ് കണ്ണംകുളം, പിഎം നൗഷാദ് പ്രസംഗിച്ചു.

ഉദുമ പഞ്ചായത്ത് തലത്തിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും ജംസ് സ്കൂളിൽ നിന്ന് പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ കുട്ടികൾക്കും അൽ മദ്രസത്തുൽ ഇസ്ലാമി യയിൽ നിന്ന് പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർ ത്ഥികൾക്കും സ്വർണ്ണ മെഡൽ നൽകി.

പത്താം ക്ലാസ് പരീക്ഷയിൽ ജംസ് സ്കൂളിൽ നിന്ന് 100 മേനി വിജയം നേടിക്കൊ ടുത്ത വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും പ്രദേശ ത്തുനിന്ന് ഹയർസെക്കൻ ഡറി പരീക്ഷയിലും പത്താം ക്ലാസ് പരീക്ഷയിലും ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനവും ജെംസ് സ്കൂളിൽനിന്ന് എൽകെജി മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും അൽ മദ്രസത്തുൽ ഇസ്ലാമി യയിൽ നിന്ന് ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഉന്നത വിജയം നേടിയ വർക്കുള്ള അവാർഡ് വിതരണവും പ്രദേശത്ത് നിന്ന് പ്രൊഫഷണൽ കോഴ്സില്‍ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡും വിതരണം ചെയ്തു.

ജില്ലാ സ്കൂൾ കലോത്സവ ത്തിൽ ഉന്നത വിജയം നേടിയ ജെംസ് വിദ്യാർ ത്ഥികളെയും മുസാബക്ക ഇസ്ലാമിക കലോത്സവ ത്തിൽ വിജയം നേടിയ അൽ മദ്രസത്തുൽ ഇസ്ലാമിയ വിദ്യാർത്ഥി കളെയും ചടങ്ങിൽ അനുമോദിച്ചു

26 വർഷക്കാലം അൽ മദ്രസത്തുൽ ഇസ്ലാമിയയി ൽ സേവനമനുഷ്ഠിച്ച അബൂബക്കർ മൗലവി വിളയിലിനെയും 20 വർഷ ക്കാലം ജെംസ് സ്കൂളിൽ സേവനമനുഷ്ഠിച്ച വൈസ് പ്രിൻസിപ്പാൾ അംബു ജാക്ഷി അരവിന്ദനെയും ആദരിച്ചു. രചന അബ്ബാസ് പരിചയപ്പെടുത്തി.

ഇമാം ബുസൂരി ഫൗണ്ടേ ഷൻ കണ്ണൂർ ഇശൽ നിലാവ് മാപ്പിളപ്പാട്ട് അവതരി പ്പിച്ചു. ദഫ് മുട്ട് കോൽക്കളി അറബനമുട്ട് തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി .

Post a Comment

Previous Post Next Post