Top News

ഉദുമ ഉമേശ് ക്ലബ് വനിതോത്സവം സംഘടിപ്പിച്ചു

ഉദുമ: ഉദുമ ഉമേശ് ക്ലബ്ബിൻ്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 44-ാം വാര്‍ഷികാഘോ ഷത്തിന്റെ ഭാഗമായി ക്ലബ്ബ് പരിസരത്ത് വനിതോത്സവം നടത്തി. ചെമ്മനാട് ഗ്രാമപഞ്ചായ ത്തംഗം സുജാത രാമകൃ ഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എഡിഎസ് ശശികല പ്രകാശ് അധ്യക്ഷത വഹിച്ചു.[www.malabarflash.com]

ചെമ്മനാട് എഡിഎസ് പ്രസിഡന്റ് വള്ളി അശോക ന്‍, സെക്രട്ടറി വീണാ കുമാരന്‍, ആശാ വര്‍ക്കര്‍ പുഷ്പലത, ഹരിത കര്‍മ്മ സേനാഗം ഉമ, ലത ഗംഗാധരന്‍, സാവിത്രി കൊട്ടാരത്ത് എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി സഹനീഷ് ബി സ്വാഗതവും ട്രഷറര്‍ രദു കൃഷ്ണ നന്ദിയും പറഞ്ഞു. 

പരിപാടിയുടെ ഭാഗമായി മാനസിക രോഗക്ലാസ്, കലാപരിപാടികള്‍, ആക്റ്റിവിറ്റി ഗെയിം, പ്രസംഗ പരിശീലനം, സ്ത്രീത്വത്തിന്റെ മഹത്വം ബോധവത്കരണ ക്ലാസ് നടത്തി. ബാലചന്ദ്രൻ കൊട്ടോടി നേതൃത്വം നൽകി . കലാസാംസ്‌കാരിക പ്രവര്‍ത്തകരായ ബാലചന്ദ്രന്‍ കൊട്ടോടി, ബാലു ഉമേശ് നഗര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post