Top News

കോട്ടയ്ക്കലിൽ ലീ​ഗിന് തിരിച്ചടി; എല്‍.ഡി.എഫ് പിന്തുണച്ച ലീഗ് വിമത നഗരസഭ ചെയര്‍പേഴ്‌സണ്‍

കോട്ടയ്ക്കൽ: കോട്ടയ്ക്കൽ മുനിസിപ്പാലിറ്റിയിൽ ലീഗിന് തിരിച്ചടി. പുതിയ ചെയര്‍പേഴ്‌സനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി ഡോ. ഹനീഷ പരാജയപ്പെട്ടു. എല്‍.ഡി.എഫ് പിന്തുണച്ച ലീഗ് വിമത മുഹ്‌സിന പൂവന്‍മഠത്തിലാണ് പുതിയ ചെയര്‍പേഴ്‌സണ്‍.[www.malabarflash.com]


13 വോട്ടുകൾക്കെതിരെ 15 വോട്ടുകൾ നേടിയായിരുന്നു മുഹ്സിനയുടെ വിജയം. വോട്ടെടുപ്പില്‍ ആറ് ലീ​ഗ് വിമതർ ഇവരെ പിന്തുണച്ചു. കോട്ടയ്ക്കൽ നഗരസഭാധ്യക്ഷ ബുഷ്‌റ ഷബീർ നേരത്തെ അധ്യക്ഷസ്ഥാനവും കൗൺസിലർസ്ഥാനവും രാജിവെച്ചിരുന്നു. ഏറെക്കാലമായി കോട്ടയ്ക്കൽ മുനിസിപ്പൽ മുസ്‌ലിംലീഗ് കമ്മിറ്റിയിൽ നിലനിന്ന വിഭാഗീയതയായിരുന്നു രാജിയിലേക്കു നയിച്ചത്.

ഇത്തരമൊരു സാഹചര്യത്തിൽ ബുഷ്‌റ ഷബീർ വിഭാഗത്തെയും മറുഭാഗത്തെയും ഒരുമിച്ചിരുത്തി പാണക്കാട്ട് പലതവണ ചർച്ചകൾ നടന്നിരുന്നു. ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കാൻ അടുത്തിടെ സംസ്ഥാനാധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി. ഇതനുസരിച്ച് പാണക്കാട്ടുനടന്ന ചർച്ചയിലാണ് ബുഷ്‌റ ഷബീറും ഉമ്മറും സ്ഥാനമൊഴിയാൻ പാർട്ടി നിർദേശിച്ചത്.

Post a Comment

Previous Post Next Post