Top News

ഒന്നരമാസം പ്രായമുളള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; അമ്മയും സുഹൃത്തും റിമാൻഡിൽ

കൊച്ചി: കലൂരിൽ ഒന്നരമാസം പ്രായമുളള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മ അശ്വതിയെയും സുഹൃത്ത് ഷാനിഫിനെയും റിമാൻഡ് ചെയ്തു. 15 ദിവസമാണ് റിമാൻഡ് കാലാവധി. ആലുവ കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്.[www.malabarflash.com]


മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ ആസൂത്രണം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകം, ജുവനൈല്‍ ജസ്റ്റിസ്‌ നിയമ പ്രകാരമുള്ള കേസ് അടക്കമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളുടെ കസ്റ്റഡിക്കായി എളമക്കര പോലീസ് അപേക്ഷ നൽകും.

ഡിസംബർ ഒന്നാം തീയതിയാണ് അശ്വതിയും ഷാനിഫും കറുകപളളിയിലെ ലോഡ്ജിൽ മുറിയെടുത്തത്. ലോഡ്ജിൽ വച്ച് ഷാനിഫ് കുഞ്ഞിനെ കാൽമുട്ടുകൊണ്ട് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഇരുവരും ഒരുമിച്ച് കഴിയാൻ തീരുമാനിച്ചിരുന്നു. ഇരുവരും പരിചയപ്പെട്ട സമയം അശ്വതി ഗർഭിണിയായിരുന്നു. കുട്ടി മരിച്ചാൽ ശരീരം നീല നിറമാകുമോ എന്ന് ഷാനിഫ് ഗൂഗിളിൽ തിരഞ്ഞതായി പോലീസ് പറഞ്ഞു. അശ്വതി മുമ്പ് നിയമപ്രകാരം വിവാഹിതയായിരുന്നുവെന്നും പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post