Top News

പോലീസ് പിന്തുടർന്ന കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവം: കോടതി നരഹത്യയ്ക്ക് കേസെടുത്തു

കാസർകോട്: പോലീസ് പിന്തുടർന്ന കാർ മറിഞ്ഞ് പ്ലസ്ടു വിദ്യാർഥി മരിച്ച സംഭവത്തിൽ മാതാവിന്റെ പരാതിയിൽ കാസർകോട് ജെഎഫ്സിഎം കോടതി എസ്ഐക്കും 2 പോലീസുകാർക്കുമെതിരെ കേസെടുത്തു. അംഗഡി മുഗർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി പേരാൽ കണ്ണൂരിലെ ഫറാസ്(17) മരിച്ച സംഭവത്തിൽ മാതാവ് സഫിയ കോടതിയിൽ ഫയൽ ചെയ്ത പരാതിയിലാണ് കേസെടുത്തത്.[www.malabarflash.com]

സംഭവത്തിൽ പോലീസ് കേസ് റജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിൽ കോടതി നേരിട്ടാണ് അന്വേഷണം. 6 ദൃക്സാക്ഷികളും ചൊവ്വാഴ്ച  ഹാജരായെങ്കിലും ഇവരോട് ജനുവരി 6ന് വീണ്ടും ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

മാതാവിന്റെ മൊഴി കോടതി നേരിട്ട് രേഖപ്പെടുത്തി. സിആർപിസി 190, 200 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.‌സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടി കഴിഞ്ഞ് പള്ളിയിലേക്ക് പോകാനായി സുഹൃത്തുക്കളോടൊപ്പം കാറിൽ ഇരിക്കുമ്പോൾ കുമ്പള എസ്ഐയും സംഘവും എത്തി കാറിന്റെ ഡോറിൽ ഇടിച്ച് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർഥികൾ കാർ ഓടിച്ച് പോകവെ പിന്നാലെ പോലീസ് ജീപ്പ് പിന്തുടർന്നതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഫറാസ് മരിച്ചു എന്നുമാണ് കേസ്. 

വാദിഭാഗത്തിനു വേണ്ടി അഡ്വ. സജൽ ഇബ്രാഹിം, അഡ്വ.ജുനൈദ്, അഡ്വ.അജാസ് സലീം എന്നിവർ ഹാജരായി.

Post a Comment

Previous Post Next Post